നാൻസി പെലോസി | Photo: AFP
വാഷിങ്ടണ്‍: പ്രസിഡന്റ് പദത്തിലെ അവസാന നാളുകളില്‍ ഡൊണാള്‍ഡ് ട്രംപ് ഒരു ആണവാക്രമണത്തിന് മുതിരുമോ എന്ന ആശങ്ക പങ്കിട്ട് സ്പീക്കര്‍ നാന്‍സി പെലോസി. ട്രംപിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഏത് നീക്കവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സൈനിക മേധാവിയുമായി നടത്തിയ ചര്‍ച്ചയില്‍ നാന്‍സി പെലോസി ആവശ്യപ്പെട്ടു.
അധികാരം ഒഴിയാന്‍ പോകുന്ന പ്രസിഡന്റിന്റെ ഭാഗത്ത് സൈനിക നീക്കമോ ലോഞ്ച് കോഡുകള്‍ കൈക്കലാക്കി ആണവാക്രമണത്തിന് ഉത്തരവിടുകയോ പോലുള്ള ഏതൊരു നീക്കവും ഉണ്ടായാല്‍ തടയുന്നതിനുള്ള എല്ലാ മുന്‍കരുതലും സ്വീകരിക്കണമെന്നാണ് സൈനിക വിഭാഗങ്ങളുടെ ചെയര്‍മാന്‍ മാര്‍ക്ക് മില്ലിയോട് സ്പീക്കര്‍ ആവശ്യപ്പെട്ടത്.
ട്രംപ് സ്വമേധയാ സ്ഥാനമൊഴിയാന്‍ സന്നദ്ധനായില്ലെങ്കില്‍, പ്രസിഡന്റിനെ നീക്കാനുള്ള നടപടികളിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് തയ്യാറായില്ലെങ്കില്‍ ട്രംപിനെതിരായ ഒരു ഇംപീച്ച്മെന്റ് നടപടിക്ക് താന്‍ തയ്യാറാണെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ത്തകര്‍ക്കയച്ച കത്തില്‍ നാന്‍സി പറയുന്നു.
പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..