മിസൈലിന് മിസൈല്‍ കൊണ്ട് മറുപടി, പക്ഷേ പരീക്ഷണം പാളി; വിറച്ച് ദക്ഷിണ കൊറിയന്‍ നഗരം


അമേരിക്ക-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിൽനിന്ന്. ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ചിത്രം | Photo: AP

സോള്‍: ഉത്തരകൊറിയയ്ക്കുള്ള മറുപടിയെന്നോണം സ്വന്തം സൈന്യം നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതോടെ ഞെട്ടിവിറച്ച് ദക്ഷിണകൊറിയന്‍ നഗരമായ ഗാങ്‌ന്യൂങ്. അമേരിക്ക-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിനിടെയാണ് സംഭവം. ദിശതെറ്റി നിലംപതിച്ച ദക്ഷിണകൊറിയന്‍ ബാലിസ്റ്റിക് മിസൈല്‍ കത്തിയമരുകയായിരുന്നു.

കഴിഞ്ഞദിവസം ഉത്തരകൊറിയ, ജപ്പാനു മുകളിലൂടെ ഇമ്മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ (ഐ.ആര്‍.ബി.എം.) തൊടുക്കുകയുണ്ടായി. ഇതിനു മറുപടിയെന്ന നിലയ്ക്കാണ് ദക്ഷിണ കൊറിയയും സഖ്യകക്ഷിയായ അമേരിക്കയും ചേര്‍ന്ന് ബോംബ്-മിസൈല്‍ വിക്ഷേപണങ്ങള്‍ നടത്തിയത്. ഇതിന്റെ ഭാഗമായി ദക്ഷിണ കൊറിയന്‍ സൈന്യം വിക്ഷേപിച്ച ഹ്യൂന്‍മൂ-2 ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാണ് തകരാറിലാവുകയും അല്‍പസമയത്തിനു ശേഷം തകര്‍ന്നുവീഴുകയും ചെയ്തത്.

മിസൈലിന്റെ പ്രൊപ്പല്ലന്റിന് തീപിടിച്ചെങ്കിലും അതിന്റെ പോര്‍മുന പൊട്ടിത്തെറിച്ചില്ലെന്ന് ദക്ഷിണ കൊറിയയുടെ സൈനിക ഉദ്യോഗസ്ഥരില്‍ ഒരാള്‍ യോന്‍ഹാപ് വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു. ദക്ഷിണ കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ തകര്‍ന്നുവീഴുന്നതെന്ന പേരില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും അവയുടെ വിശ്വസനീയത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ ജനങ്ങള്‍ പരിഭ്രാന്തരായെന്നാണ് വിവരം.

Content Highlights: south korean missile crashes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented