ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിക്കും തിരക്കും; മരണം 149 ആയി


നിശാ ജീവിതത്തിന് പേരുകേട്ട നഗരമാണ് ഇത്താന്‍. 1950 മുതല്‍ 1953 വരെ നടന്ന കൊറിയന്‍ യുദ്ധത്തിന് ശേഷം ഈ മേഖലയില്‍ തമ്പടിച്ച അമേരിക്കന്‍ സൈനികര്‍ക്കായി ബാറും, നിശാക്ലബുകളും ഒരുക്കിയതോടെയാണ് നഗരം ഇത്തരത്തില്‍ പ്രശസ്തമാവുന്നത്.

ദുരന്തമുണ്ടായ സ്ഥലം | afp

സോള്‍: ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 149 പേര്‍ മരിച്ചു. 150-ലേറെ പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാത്രി 10.30-ഓടെയാണ് സംഭവം. പ്രധാന ആഘോഷവേദിയായ ഇത്തായ്വോണിലേക്കുള്ള ഇടുങ്ങിയ വഴിയിലേക്ക് ആളുകള്‍ തള്ളിക്കയറിയതാണ് അപകടകാരണം. പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അഗ്‌നിശമനസേനാ വിഭാഗം അറിയിച്ചു.

സമീപത്തുള്ള ബാറില്‍ പ്രശസ്തനായ ആരോ ഉണ്ടെന്ന വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് ആളുകള്‍ തിക്കുംതിരക്കുമുണ്ടാക്കിയെന്നാണ് കരുതുന്നത്. ?െചരിഞ്ഞ വഴിയുടെ മുകളിലുണ്ടായിരുന്നവര്‍ താഴേക്ക് വീഴാന്‍ തുടങ്ങിയതോടെയാണ് കൂട്ടിയിടിയും പരിഭ്രാന്തിയുമുണ്ടായത്. അനൗദ്യോഗിക കണക്ക് അനുസരിച്ച് മേഖലയില്‍ ഒരുലക്ഷത്തോളം പേര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കോവിഡിന് ശേഷം ആദ്യമായി പൊതുസ്ഥലത്ത് മാസ്‌കില്ലാതെ നടന്ന ഹാലോവീന്‍ ആഘോഷമാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. അപകടത്തിന് പിന്നാലെ ജനങ്ങളോട് എത്രയും പെട്ടന്ന് വീടുകളിലേക്ക് തിരികേ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് പ്രസിഡന്റ് യൂണ്‍ സുക് ഇയോള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. 150 ലധികം അഗ്‌നിരക്ഷാസേനാ വാഹനങ്ങള്‍ സ്ഥലത്തെത്തി.

ഇടറോഡിലും മറ്റുമായാണ് പരിക്കേറ്റവര്‍ക്ക് കൃത്രിമശ്വാസോച്ഛാസവും പ്രാഥമിക ചികിത്സയും നല്‍കിയത്. പിന്നില്‍നിന്നുള്ള തള്ളലില്‍ ഒട്ടേറെപ്പേര്‍ നിലത്തുവീണു. ചവിട്ടേറ്റും ഞെരുങ്ങിയും ശ്വാസം മുട്ടിയുമാണ് മരണങ്ങളേറെയും. അടിയന്തര സേവനത്തിന് 400ലധികം ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചു.

2014-ല്‍ ബോട്ട് മുങ്ങി 300 പേര്‍ മരിച്ചതിന് ശേഷം ദക്ഷിണ കൊറിയയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ ദുരന്തമാണിത്.

നിശാ ജീവിതത്തിന് പേരുകേട്ട നഗരമാണ് ഇത്താന്‍. 1950 മുതല്‍ 1953 വരെ നടന്ന കൊറിയന്‍ യുദ്ധത്തിന് ശേഷം ഈ മേഖലയില്‍ തമ്പടിച്ച അമേരിക്കന്‍ സൈനികര്‍ക്കായി ബാറും, നിശാക്ലബുകളും ഒരുക്കിയതോടെയാണ് നഗരം ഇത്തരത്തില്‍ പ്രശസ്തമാവുന്നത്.

ഹാലോവീന്‍ ദിനം

ഒക്ടോബര്‍ മാസാന്ത്യത്തില്‍ പാശ്ചാത്യരാജ്യങ്ങളില്‍ ഏറെ ആഘോഷപൂര്‍വം കൊണ്ടാടുന്ന ദിനമാണ് ഹാലോവീന്‍ ദിനം. ആത്മാക്കളുടെ ദിനമെന്നും വിളവെടുപ്പിന്റെ ആഘോഷമെന്നും മരണപ്പെട്ടവരെ ഓര്‍മിക്കുന്ന ദിനമെന്നും വിശേഷണങ്ങളുള്ള ഈ ആഘോഷത്തില്‍ പേടിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും അത്തരത്തില്‍ വീടുകള്‍ അലങ്കരിക്കുകയും ചെയ്യുന്നതാണ് പതിവ്. ദുര്‍മന്ത്രവാദികള്‍, ദുഷ്ടകഥാപാത്രങ്ങള്‍, പ്രേതങ്ങള്‍, അര്‍ബാന്‍ ലെജന്‍ഡുകള്‍ എന്നിവരുടെ വേഷവിധാനങ്ങളാണ് ആളുകള്‍ തിരഞ്ഞെടുക്കാറ്.


Content Highlights: South Korea Halloween crush 146 killed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented