ദക്ഷിണാഫ്രിക്കന്‍ യുവതിയ്ക്ക് ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍;ലോകറെക്കോഡെന്ന് റിപ്പോര്‍ട്ട്‌


പ്രതീകാത്മകചിത്രം | Photo : NDTV

ട്ട് കുട്ടികളാണ് തന്റെയുള്ളില്‍ വളരുന്നതെന്ന് ഡോക്ടര്‍ അറിയിച്ചപ്പോള്‍ ആദ്യം ഞെട്ടി, അതുള്‍ക്കൊള്ളാനുള്ള ശ്രമമായി പിന്നീട് ഗോസിയാമെ തമാരാ സിതോള്‍. ഒന്നിലേറെ കുട്ടികളുണ്ട് എന്ന് ഡോക്ടര്‍ പറയുമ്പോള്‍ രണ്ടോ മൂന്നോ കുട്ടികളെന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടം. കുട്ടികളെ ഇഷ്ടമില്ലാത്തതു കൊണ്ടല്ല മറിച്ച് എണ്ണം കൂടുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഗര്‍ഭപാത്രത്തിനുള്ളില്‍ വളരാന്‍ ഇടം തികയുമോയെന്ന സംശയം, കൈകളോ തലയോ ഉടലോ കൂടിച്ചേര്‍ന്ന് കുട്ടികള്‍ പിറക്കാനിടയാവുമോ എന്ന ഭയം, പരിഭ്രമിച്ച സിതോളിന് ഡോക്ടര്‍ ധൈര്യം പകര്‍ന്നു.

എന്തായാലും ആശങ്കകള്‍ അസ്ഥാനത്താക്കി സിതോള്‍ തിങ്കളാഴ്ച പത്ത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായാണ് റിപ്പോര്‍ട്ട്. നേരത്തെയുള്ള ഗര്‍ഭകാല പരിശോധനകളില്‍ എട്ട് കുട്ടികള്‍ സിതോളിന്റെ ഗര്‍ഭപാത്രത്തിലുള്ളതായാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ പ്രസവസമയത്ത് ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ അമ്പരപ്പിച്ച് മുപ്പത്തിയേഴുകാരി സിതോള്‍ പത്ത് കുഞ്ഞുങ്ങളുടെ അമ്മയായി. ഒറ്റപ്രസവത്തില്‍ പത്ത് കുഞ്ഞുങ്ങള്‍ ജനിക്കുന്ന ലോകത്തിലെ ആദ്യത്തെ കേസാണിതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം മാലി യുവതി ഹലീമ സിസ്സെ ഒറ്റപ്രസവത്തില്‍ ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ റിക്കോഡിനെ മറി കടന്നിരിക്കുകയാണ് സിതോള്‍.

ദക്ഷിണാഫ്രിക്കയിലെ ഗോതെംഗ് സ്വദേശിയായ സിതോള്‍ ഗര്‍ഭസംബന്ധമായ ചികിത്സകളൊന്നും തേടിയിരുന്നില്ല. ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് ജനിച്ചതെന്ന് സിതോളിന്റെ ഭര്‍ത്താവ് തിബോഹോ സൊറ്റെറ്റ്‌സി അറിയിച്ചു. ഏഴ് മാസവും ഏഴ് ദിവസവും തികഞ്ഞപ്പോഴായിരുന്നു പ്രസവം.പത്ത് കുട്ടികള്‍ ജനിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും തിബോഹോ പറഞ്ഞു. ദമ്പതിമാര്‍ക്ക് ആറ് വയസ് പ്രായമുള്ള ഇരട്ടക്കുട്ടികള്‍ കൂടിയുണ്ട്.

വിവരം അറിഞ്ഞതായും സിതോലിന് ആശംസകള്‍ അറിയിച്ചതായും ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് വക്താവ് പ്രതികരിച്ചു. വിശദമായ അന്വേണത്തിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇപ്പോള്‍ അമ്മയുടേയും കുഞ്ഞുങ്ങളുടേയും സൗഖ്യത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യേക പ്രതിനിധിയെ വിഷയം കൈകാര്യം ചെയ്യാന്‍ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: South African Woman Gave Birth To 10 Babies At Once, Breaking World Record

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented