എലിസബത്ത് രാജ്ഞിയുടെ മരണം: ചെങ്കോലിലെ വിലപ്പെട്ട വജ്രം തിരികെ വേണമെന്ന് ദക്ഷിണാഫ്രിക്ക


ബ്രിട്ടീഷ് രാജാവിന്റെ ചെങ്കോൽ. ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക എന്ന വിലപ്പെട്ട വജ്രം ഇതിൽ പതിപ്പിച്ചിരിക്കുന്നു | Photo : Facebook / Queens Of England

കേപ് ടൗണ്‍: ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ക്ലിയര്‍ കട്ട് ഡയമണ്ടായ ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക തിരികെ നല്‍കണമെന്ന് ബ്രിട്ടനോട് ദക്ഷിണാഫ്രിക്ക. കള്ളിനന്‍ I എന്നും അറിയപ്പെടുന്ന വജ്രക്കല്ലിനു വേണ്ടിയാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടീഷ് രാജകിരീടമലങ്കരിക്കുന്ന വിലപിടിപ്പുള്ള വജ്രങ്ങള്‍ തിരികെ നല്‍കണമെന്ന് വിവിധ രാജ്യങ്ങള്‍ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയും രംഗത്തെത്തിയതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

1905-ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഖനനം ചെയ്‌തെടുത്ത വലിയ വജ്രക്കല്ലില്‍ നിന്നാണ് ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക രൂപപ്പെടുത്തിയത്. ആഫ്രിക്കയിലെ കോളനിഭരണകാലത്താണ് ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക ബ്രിട്ടീഷ് രാജകുടുംബത്തിന് കൈമാറിയത്.

എത്രയും പെട്ടെന്ന് കള്ളിനന്‍ വജ്രം രാജ്യത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് ദക്ഷിണാഫ്രിക്കന്‍ സാമൂഹികപ്രവര്‍ത്തകനായ താന്‍ഡ്യൂക്‌സോലോ സബേല അഭിപ്രായപ്പെട്ടതായി പ്രദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെയും മറ്റു രാജ്യങ്ങളിലേയും ജനങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം ഇപ്പോഴും ബ്രിട്ടന്‍ അനുഭവിക്കുന്നത് അനുവദിക്കാനാവില്ലെന്നും സബേല പറഞ്ഞു.

ഗ്രേറ്റ് സ്റ്റാറിനെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈനായി ഒരു നിവേദനവും ആരംഭിച്ചിട്ടുണ്ട്. ആറായിരത്തിലധികം പേര്‍ ഇതിനോടകം ഇതില്‍ ഒപ്പുവെച്ചിട്ടുണ്ട്. ബ്രിട്ടന്‍ വരുത്തിയ എല്ലാ നഷ്ടങ്ങള്‍ക്കും പരിഹാരം നല്‍കണമെന്നും ബ്രിട്ടന്‍ കടത്തിക്കൊണ്ടുപോയ സ്വര്‍ണവും വജ്രങ്ങളും തിരികെ നല്‍കണമെന്നും ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റെംഗമായ വുയോല്‍വെതു സുന്‍ഗുല ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

530.2 കാരറ്റുള്ള ഡ്രോപ്-ഷേപ്ഡ് ഡയമണ്ട് കിരീടധാരണ ചടങ്ങുകളില്‍ ഉപയോഗിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുരിശിനൊപ്പം രാജകുടുംബത്തിന്റെ ചെങ്കോലില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ലണ്ടനിലെ ഒരു ടവറിലുള്ള ജുവല്‍ഹൗസില്‍ ഈ വജ്രം പൊതുജനങ്ങള്‍ക്ക് കാണാവുന്നതാണ്. ഈ രത്‌നത്തിന്റെ വില വ്യക്തമല്ലെങ്കിലും ഇതിന്റെ അപൂര്‍വതയും ചരിത്രപരമായ പ്രാധാന്യവും ഈ വജ്രത്തെ വിലമതിക്കാനാവാത്തതാക്കുന്നു.


Content Highlights: South Africa, Demands, Return Of 500 Carat Great Star Diamond, After Queen's Death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented