'കോക്‌പിറ്റിലുണ്ടായിരുന്ന ആരോ';132 പേര്‍ കൊല്ലപ്പെട്ട ചൈനയിലെ വിമാനാപകടം മനപ്പൂര്‍വം-റിപ്പോര്‍ട്ട്


വിമാനാപകടം നടന്ന സ്ഥലം (ഫയൽ ചിത്രം) | Photo: AP/PTI

ബെയ്ജിങ്: ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ വിമാന ദുരന്തത്തിന് പിന്നില്‍ കോക്‌പിറ്റിലുണ്ടായിരുന്ന ആരോ ആണെന്ന് റിപ്പോര്‍ട്ട്. വിമാനത്തിന്റെ കോക്‌പിറ്റിലുണ്ടായിരുന്ന ആരോ ഒരാൾ മനപ്പൂര്‍വം വിമാനം അപകടത്തില്‍പ്പെടുത്തിയതാണെന്നാണ് വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡറില്‍ നിന്നുള്ള വിവരം സൂചിപ്പിക്കുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ചിയില്‍ 123 യാത്രക്കാരും ഒന്‍പത് ജീവനക്കാരുമായി സഞ്ചരിക്കവേയാണ് ബോയിങ് വിമാനം തകര്‍ന്നുവീണത്.

പൈലറ്റോ, കോക്‌പിറ്റിലേക്ക് അതിക്രമിച്ച് കയറിയ മറ്റാരെങ്കിലുമോ ആണ് ഇതിന് പിന്നിലെന്നാണ് അനുമാനിക്കുന്നത്. വിമാനത്തിന് യന്ത്രത്തകരാറില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എയര്‍ട്രാഫിക് കണ്‍ട്രോളില്‍ നിന്നും തൊട്ടടുത്ത വിമാനത്തില്‍ നിന്നുമുള്ള ആശയവിനിമയങ്ങളോട് പൈലറ്റ് പ്രതികരിച്ചില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സ്വയം അപകടം ഉണ്ടാക്കിയതാണോ എന്ന സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സമുദ്രനിരപ്പില്‍നിന്ന് 3,225 അടി ഉയരത്തില്‍ പറന്ന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് മാര്‍ച്ചില്‍ ഗുവാങ്സിയില്‍ തകര്‍ന്നത്. കുന്‍മിങ്ങില്‍നിന്ന് പറന്നുയര്‍ന്ന വിമാനം ഗ്വാങ്ഷുവില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍, ഇടക്ക് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗുവാങ്സിയില്‍ ഗ്രാമപ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്.

Content Highlights: ‘Someone in cockpit’ behind China Eastern plane crash: Report

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented