റഷ്യ - യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കുട്ടി, കീവിലെ ആറു വയസുകാരൻ


യുക്രൈനിൽ നിന്നുള്ള ദൃശ്യം | Photo: AP

കീവ്: റഷ്യയുടെ യുക്രൈയിൻ അധിനിവേശത്തിൽ നിരവധി സാധാരണക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ കുട്ടികളും ഉൾപ്പെടും. ഇതുവരെ 240ല്‍ അധികം സിവിലിയന്‍മാര്‍ക്ക് പരിക്കേറ്റുവെന്നും ഇതില്‍ 64 പേര്‍ കൊല്ലപ്പെട്ടുവെന്നുമാണ് ഐക്യരാഷ്ട്ര സഭ അറിയിച്ചത്. യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി കീവിലെ ആറ് വയസുകാരനാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

യുക്രൈയിനിലെ ഒഖ്തിർക്കയിൽ മാത്രം റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഏഴ് വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടുമെന്ന് ഗവർണർ ദിമിത്രി ഷിവിറ്റ്സ്കി അറിയിച്ചു.

യുക്രൈനിലെ അനാഥാലയവും കിന്റർ ഗാർഡൻ റഷ്യൻ സൈന്യം ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് റഷ്യ ഇതിനെ തള്ളിക്കളയുകയായിരുന്നു. യുദ്ധവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷിക്കണമെന്ന് യുക്രൈൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. അതേസമയം കീവിൽ റഷ്യൻ സൈന്യത്തിന്റെ വെടിവെപ്പിൽ ആറ് വയസുകാരൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ഇതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്ക് പറ്റിയതായാണ് വിവരം.

Content Highlights: six-year-old boy was killed in crossfire in western Kyiv

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented