വാഹന പെര്‍മിറ്റിന് വാഹനത്തേക്കാള്‍ വില; പുതിയ റോഡ് നിയമവുമായി സിംഗപ്പൂര്‍


സിംഗപ്പൂർ

സിംഗപ്പൂര്‍: വാഹന പെര്‍മിറ്റുകളുടെ നിരക്കുയര്‍ത്താനൊരുങ്ങി സിംഗപ്പൂര്‍. നിരത്തില്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ആദ്യ പടിയായി മോട്ടോര്‍ബൈക്കുകളുടെ പെര്‍മിറ്റ് നിരക്ക് വര്‍ധിപ്പിച്ചു. നിരക്കുയര്‍ത്തിയതോടെ പത്തു വര്‍ഷത്തേക്കുള്ള മോട്ടോര്‍ ബൈക്ക് പെര്‍മിറ്റ് കിട്ടണമെങ്കില്‍ 12,801 സിംഗപ്പൂര്‍ ഡോളറായി(ഏകദേശം 7,40,586 ഇന്ത്യന്‍ രൂപ) അടയ്ക്കണം. പുതിയൊരു മോട്ടോര്‍ ബൈക്കിന്റെ വിലയെക്കാള്‍ കൂടുതലാണ് 10 വര്‍ഷത്തെ പെര്‍മിറ്റ് കിട്ടാനുള്ള ചെലവ്.

നിരത്തിലെ മോട്ടോര്‍ ബൈക്കുകളുടേയും കാറുകളുടേയും എണ്ണം കുറയ്ക്കാനുള്ള മാര്‍ഗമായാണ് പെര്‍മിറ്റ് നിരക്ക് കുത്തനെ കൂട്ടിയത്. സെപ്റ്റംബറിലെ കണക്ക് അനുസരിച്ച് ഒരു ലക്ഷത്തിനാല്‍പ്പത്തിരണ്ടായിരം ബൈക്കുകളാണ് സിംഗപ്പൂരിലുള്ളത്. ആറുലക്ഷത്തിയമ്പതിനായിരം കാറുകളും. പുതുക്കിയ പെര്‍മിറ്റ് നിരക്കുകള്‍ പ്രകാരം പുതിയ ബൈക്ക് വാങ്ങി നിരത്തിലിറക്കാന്‍ ഒരാള്‍ക്ക് ഏകദ്ദേശം 20,000 സിംഗപ്പൂര്‍ ഡോളറെങ്കിലും ചെലവ് വരും. നിലവിലുള്ള പെര്‍മിറ്റ് പുതുക്കാനും 11,000 സിംഗപ്പൂര്‍ ഡോളറോളം മുടക്കേണ്ടി വരും.



ബൈക്ക് വാടകയ്ക്ക് കിട്ടാനും അധിക തുക നല്‍കണം. പെര്‍മിറ്റ് തുക കൂട്ടിയതോടെ മോട്ടോര്‍ ബൈക്ക് വാടകയ്ക്ക് നല്‍കുന്ന കമ്പനികളും വാടക കൂട്ടാന്‍ ഒരുങ്ങുകയാണ്. കാറുകളുടെ പെര്‍മിറ്റ് നിരക്കും ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. പുതിയ കാര്‍ വാങ്ങി റോഡിലിറക്കാന്‍ ഏകദേശം 80,000 സിംഗപ്പൂര്‍ ഡോളറോളം മുടക്കേണ്ടി വരും.

പെര്‍മിറ്റ് തുക കൂട്ടുന്നതോടെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നവരുടെ എണ്ണം കുറയുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍. എന്നാല്‍ പെര്‍മിറ്റ് തുക വര്‍ദ്ധന സാധാരണക്കാരെയാകും കൂടുതല്‍ ബാധിക്കുക. ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗമാളുകളും ബൈക്കിനെയാശ്രയിച്ചാണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്.

രാജ്യത്തെ സ്ഥലപരിമിതി കൂടി കണക്കിലെടുത്താണ് ഇത്തരത്തിലൊരു നടപടിയെന്ന് നിഗമനമുണ്ട്.

Content Highlights: singapore, worldnews


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented