Credit | www.changiairport.com
സിങ്കപ്പൂര്‍ സിറ്റി: ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമെന്ന ഖ്യാതി തിരിച്ചുപിടിച്ച് സിങ്കപ്പൂരിലെ ചാങ്കി വിമാനത്താവളം. ദോഹ വിമാനത്താവളത്തെ മറികടന്നാണ് ചാങ്കി വിമാനത്താവളം വീണ്ടും ആദ്യ സ്ഥാനത്തെത്തിയത്. നേരത്തേ ചാങ്കി തന്നെയായിരുന്നു ഏറ്റവും മികച്ചതെങ്കിലും കോവിഡ് കാലത്ത് ഖത്തര്‍ വിമാനത്താവളം ഒന്നാംസ്ഥാനത്തേക്ക് മുന്നേറിയിരുന്നു.
ഇതോടെ ഖത്തര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം നിലവില്‍ രണ്ടാമതായി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. ടോക്യോയിലെ ഹനീദ വിമാനത്താവളമാണ് മൂന്നാമത്. ഇതോടെ ആദ്യ മൂന്ന് സ്ഥാനങ്ങളും ഏഷ്യന്‍ രാജ്യങ്ങള്‍ പിടിമുറുക്കി എന്ന പ്രത്യേകതയുമുണ്ട്. 2023-ലെ സ്‌കൈട്രാക്‌സ് ലോക വിമാനത്താവള പുരസ്‌കാരപ്പട്ടികയാണ് പുറത്തുവന്നത്. ആദ്യ പത്തില്‍ അമേരിക്കയില്‍നിന്ന് ഒരു വിമാനത്താവളം പോലുമില്ല. 12-ാം തവണയാണ് ചാങ്കി വിമാനത്താവളം പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ഉപയോക്താക്കളുടെ തൃപ്തി കണക്കിലെടുത്താണ് സ്‌കൈട്രാക്‌സ് ലോക വിമാനത്താവള പുരസ്‌കാരം കണക്കാക്കുന്നത്.
പട്ടികയില്‍ യൂറോപ്പില്‍നിന്ന് ഏറ്റവും മുന്‍പന്തിയിലുള്ളത് പാരീസിലെ ഷാൾ ഡി ഗോൾ വിമാനത്താവളമാണ്. ഇത് ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതെത്തി. വടക്കേ അമേരിക്കയില്‍നിന്നുള്ള സിയാറ്റിൽ ടാക്കോമ വിമാനത്താവളം പതിനെട്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഇത് 27-ാം സ്ഥാനത്തായിരുന്നു.
ആദ്യ 20 സ്ഥാനങ്ങളിലുള്ള വിമാനത്താവളങ്ങള്‍:
- സിങ്കപ്പൂര്‍ ചാങ്കി
- ദോഹ ഹമദ്
- ടോക്യോ ഹനേ
- സോൾ ഇഞ്ചിയോണ്‍
- പാരിസ് ഷാൾ ഡി ഗോൾ
- ഇസ്താംബുള്‍
- മ്യൂണിക്ക്
- സൂറിക്ക്
- ടോക്യോ നരീറ്
- മാഡ്രിഡ് ബരാഹാസ്
- വിയന്ന
- ഹെല്‍സിങ്കിവാൻ
- റോമ ഫ്യുമിച്ചീനോ
- കോപന്‍ഹേഗന്‍
- കന്‍സായ്
- സെന്‍ട്രയര്‍ നഗോയ
- ദുബായ്
- സിയാറ്റിൽ ടാക്കോമ
- മെല്‍ബണ്‍
- വാൻകൂവർ
Content Highlights: singapore's changi has regained its title as the world's best airport
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..