അഫ്ഗാനിസ്താന്‍ താവളമാക്കാനുള്ള ഭീകരരുടെ ശ്രമം തടയണം- ബ്രിക്‌സ് ഉച്ചകോടി


ബ്രിക്‌സ് ഉച്ചകോടി | Photo: ANI

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ ചര്‍ച്ചകളിലൂടെ സമാധാനാന്തരീക്ഷവും സ്ഥിരതയും ഉറപ്പാക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടി. അഫ്ഗാനിസ്താനില്‍ അക്രമം അവസാനിപ്പിക്കണമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉച്ചകോടി ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി പ്രഖ്യാപനത്തേയും ഉച്ചകോടി പിന്തുണച്ചു. അഫ്ഗാനിസ്താന്‍ താവളമാക്കാനുള്ള ഭീകരരുടെ ശ്രമങ്ങള്‍ തടയണമെന്നാണ് നേതാക്കളുടെ ആവശ്യം. കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തെ ഉച്ചകോടി അപലപിച്ചു.

അഞ്ച് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ അഫ്ഗാന്‍ മണ്ണില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ക്ക് നേരേ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ആവശ്യം ഉയര്‍ന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ അഫ്ഗാന്‍ മണ്ണില്‍ തീവ്രവാദം ശക്തിപ്പെടുന്നത് അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയാകുമെന്നും അഭിപ്രായപ്പെട്ടു.

ഭീകരര്‍ക്ക് പണവും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതിനെതിരെ പോരാടാന്‍ അഫ്ഗാന്‍ സജ്ജമാകണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. അഫ്ഗാനിസ്താനില്‍ ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം അമേരിക്കയും സഖ്യസേനയും പിന്‍വാങ്ങിയതാണെന്നും പുടിന്‍ പറഞ്ഞു. ഇത് ഏത് തരത്തിലാകും ലോകത്തെ ബാധിക്കുകയെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ രാജ്യത്തിനുള്ളില്‍ തന്നെ ചര്‍ച്ചകളും സംവാദങ്ങളുമുണ്ടാകണമെന്നും ബ്രിക്‌സ് ഉച്ചകോടിയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ രാഷ്ട്രതലവന്‍മാര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.

Content Highlights: Should maintain peace and stability in Afghanistan through healthy discussions says BRICS

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022

Most Commented