യുഎസ്സില്‍ കറുത്ത വര്‍ഗക്കാരനെതിരെ വെടിയുതിര്‍ത്ത് പോലീസ്, പ്രതിഷേധം ശക്തം


Image|AP

വാഷിങ്ടണ്‍: യുഎസില്‍ വീണ്ടും പോലീസിന്റെ വംശവെറി. കറുത്ത വര്‍ഗക്കാരനു നേരെ പോലീസ് വെടിയുതിര്‍ത്തു. ജേക്കബ് ബ്ലേയ്ക്ക് (29) എന്ന യുവാവാണ് വിസ്‌കൊണ്‍സിനിലെ കെനോഷയില്‍ പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. വെടിവെപ്പില്‍ പരിക്കേറ്റ് അരയ്ക്കു താഴെ തളര്‍ന്ന ബ്ലേയ്ക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഓഗസ്റ്റ്‌ 23നായിരുന്നു സംഭവം.

പോലീസ് അതിക്രമത്തിനു പിന്നാലെ കെനോഷയിലും സമീപപ്രദേശങ്ങളിലും മൂന്നാം ദിവസവും ശക്തമായ പ്രതിഷേധം തുടരുകയാണ്. സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ സേനയെ വിന്യസിച്ചതായി വിസ്‌കൊണ്‍സിന്‍ ഗവര്‍ണര്‍ ടോണി എവേര്‍സ് പറഞ്ഞു. തെരുവുകളില്‍ കെട്ടിടങ്ങള്‍ പലതും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. സുരക്ഷാജീവനക്കാരും പ്രതിഷേധക്കാരും തമ്മില്‍ കയ്യാങ്കളി ഉണ്ടായി. ഇതോടെ വിസ്‌കൊണ്‍സിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മെയ് 25ന് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് അമര്‍ത്തി പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതിഷേധം കെട്ടടങ്ങും മുമ്പേയാണ് ബ്ലേയ്ക്കിനെതിരായ ആക്രമണം. മൂന്ന് മക്കളുടെ മുന്നില്‍ വെച്ച് ബ്ലേക്കിന് നേരെ ഏഴ് തവണ പോലീസ് വെടിയുതിര്‍ത്തു. അതേസമയം എന്തിനാണ് ബ്ലേക്കിന് നേരെ വെടിയുതിര്‍ത്തത് എന്നത് സംബന്ധിച്ച് പോലീസിന്റെ ഭാഗത്ത് നിന്നും വിശദീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല. വിസ്‌കോണ്‍സിന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അമേരിക്കന്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ നടക്കുന്ന വംശവെറിയുടെ അടുത്ത ഇരയാണ് ബ്ലേക്ക് എന്ന മുദ്രാവാക്യങ്ങളോടെ ഒരു ലക്ഷത്തോളം പ്രതിഷേധക്കാരാണ് രണ്ടദിവസമായി തെരുവിലെത്തിയത്. ഇതോടെ അമേരിക്കന്‍ തെരുവുകള്‍ വീണ്ടും ബ്ലാക്ക്‌ ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങളാല്‍ നിറഞ്ഞു.

Content Highlights: Shooting of Jacob Blake Wisconsin Declares State Of Emergency Amid protest

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented