അക്ര (ഘാന): പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയിലെ കത്തോലിക്ക പള്ളിയിലുണ്ടായ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. പള്ളിയില്‍ കുര്‍ബാനയ്ക്കിടെയുണ്ടായ ആക്രമണത്തില്‍ വൈദികന്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. 

പ്രാദേശിക സമയം രാവിലെ ഒമ്പത് മണിയോടെ ഡാബ്ലോയിലെ കത്തോലിക്കാ പള്ളിയിലായിരുന്നു ആക്രമണം. കുര്‍ബാന നടക്കുന്നതിനിടെ ആയുധധാരികള്‍ പള്ളിയിലേക്ക് ഇരച്ചുകയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതോടെ പ്രാര്‍ഥനയ്ക്കായി എത്തിയവര്‍ ചിതറിയോടിയെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Content Highlights: shooting at a church in burkina faso, africa, six killed, including a priest