ഷിന്‍സോ ആബെയുടെ സംസ്കാരച്ചടങ്ങിന് ചെലവ് 94 കോടിയിലേറെ രൂപ; എലിസബത്ത് രാജ്ഞിയുടേതിനേക്കാള്‍ അധികം


Photo: AP, AFP

ടോക്യോ: മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സംസ്കാരച്ചടങ്ങുകള്‍ക്കായി ജപ്പാന്‍ ഭരണകൂടം ചെലവിടുന്നത് കോടികള്‍. ഏകദേശം 1.66 ബില്യണ്‍ യെന്‍ (94 കോടിയിലധികം രൂപ) ആണ് ചടങ്ങിനായി ചെലവഴിക്കുന്നത്. ഇത് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി ചെലവായ തുകയേക്കാള്‍ അധികം വരുമെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. അടുത്ത ആഴ്ചയാണ് ചടങ്ങ്.

ജൂലായിലാണ് ആബെ വധിക്കപ്പെട്ടത്. ആബെയുടെ സംസ്‌കാരത്തിനായി ഇത്രയധികം പണം ചെലവിടുന്നതില്‍ രാജ്യത്തെ ജനങ്ങള്‍ എതിര്‍പ്പ് പ്രകടമാക്കിയിട്ടുണ്ട്. ജപ്പാനില്‍ ഇതിനോടകം പ്രതിഷേധസമരങ്ങളും അരങ്ങേറിക്കഴിഞ്ഞു. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി 1.3 ബില്യണ്‍ യെന്‍ ആണ് ചെലവായതെന്നാണ് റിപ്പോര്‍ട്ട്.പൊതുഖജനാവില്‍ നിന്ന് അനാവശ്യമായി പണം ചെലവിടുന്നു എന്നാണ് ജനങ്ങളുടെ പരാതി. ഒളിമ്പിക്‌സിനായി 13 ബില്യണ്‍ ഡോളര്‍ ചെലവിട്ടതിലും ജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്. ഒളിമ്പിക്‌സിനായി ഉദ്ദേശിച്ചതിന്റെ ഇരട്ടി തുക ചെലവിട്ടതാണ് കാരണം. ആബേയുടെ സംസ്‌കാരച്ചടങ്ങുകള്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപം ഒരാള്‍ സ്വയം തീകൊളുത്തുകയും ചെയ്തിരുന്നു.

ഇവന്റ് ഓര്‍ഗനൈസറായ മുറയാമയ്ക്കാണ് ആബെയുടെ സംസ്‌കാരച്ചടങ്ങിന്റെ കരാര്‍ കൈമാറിയിരിക്കുന്നത്. ഔദ്യോഗിക സംസ്‌കാരത്തിനായി 250 മില്യണ്‍ യെന്നും ചടങ്ങിന്റെ മേല്‍നോട്ടത്തിനും മറ്റുമായി 800 മില്യണ്‍ യെന്നും ചടങ്ങിനെത്തുന്ന വിശിഷ്ടാതിഥികള്‍കളുടെ ചെലവിനായി 600 മില്യണ്‍ യെന്നും വേണ്ടിവരുമെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോകാസു മാറ്റ്‌സുനോ വ്യക്തമാക്കി.

Content Highlights: Shinzo Abe, State Funeral, To Cost, More Than Queen Elizabeth's, Reports, Japan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented