യുക്രൈന്റെ ഷെല്ലാക്രമണം; സെെനിക പോസ്റ്റ് തകർന്നതായി റഷ്യ, യുദ്ധഭീതിയില്‍ യൂറോപ്പ്


യുക്രെെനിയൻ സെെനികൻ | ചിത്രം: AP

മോസ്‌കോ: യുക്രൈന്റെ ഷെല്ലാക്രമണത്തില്‍ അതിര്‍ത്തിയിലെ തങ്ങളുടെ സെെനിക പോസ്റ്റ് തകര്‍ന്നതായി റഷ്യ. ആക്രമണത്തില്‍ അതിര്‍ത്തിയിലെ ഒരു സെെനിക പോസ്റ്റ് പൂര്‍ണമായും തകര്‍ന്നെന്നും ആളപായമില്ലെന്നും റഷ്യന്‍ സുരക്ഷാ ഏജന്‍സികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

റഷ്യ-യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 150 മീറ്റര്‍ അകലെയാണ് സംഭവം നടന്നതെന്ന് എഫ്എസ്ബിയെ ഉദ്ധരിച്ച് റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ഇന്റര്‍ഫാക്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനിയന്‍ പ്രദേശത്ത് നിന്നുള്ള ഷെല്‍ റഷ്യയിലെ റോസ്‌തോവ് മേഖലയിലെ അതിര്‍ത്തി സെെനിക പോസ്റ്റ് പൂര്‍ണ്ണമായും നശിപ്പിച്ചതായും എന്നാല്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും റഷ്യയുടെ എഫ്എസ്ബി സുരക്ഷാ സര്‍വീസ് തിങ്കളാഴ്ച അറിയിച്ചതായി ഇന്റര്‍ഫാക്സ് റിപ്പോര്‍ട്ട് ചെയ്തു.

കിഴക്കന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ അനുകൂല വിഘടനവാദികളുടെ അധീനതയിലുള്ള പ്രദേശത്ത് യുക്രൈനിയന്‍ സേന നടത്തുന്ന ഇടയ്ക്കിടെയുള്ള ഷെല്ലാക്രമണം വ്യാഴാഴ്ച മുതല്‍ കൂടുതല്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈന്‍ ആക്രമണമുണ്ടായതായുള്ള റഷ്യയുടെ വാദം പുറത്തുവരുന്നത്.

യുക്രൈനിന് നേരെയുള്ള ഭീഷണിയേയും അതിര്‍ത്തിയില്‍ സൈന്യത്തെ വന്‍തോതില്‍ വിന്യസിക്കുന്നതിനെ ചൊല്ലിയും ആഴ്ചകളായി റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.
ഏകദേശം 1.6 ലക്ഷം റഷ്യന്‍ സൈനികര്‍ യുക്രൈന്‍ ആക്രമിക്കാന്‍ സജ്ജരാണെന്നാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികള്‍ അവകാശപ്പെടുന്നത്.

യുദ്ധം തടയാന്‍ യൂറോപ്യന്‍ യൂണിയന്‍ റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, 1945-ന് ശേഷം യൂറോപ്പില്‍ ഏറ്റവും വലിയ യുദ്ധമാണ് റഷ്യ ആസൂത്രണം ചെയ്യുന്നതെന്ന് യു.കെ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേരത്തെ പറഞ്ഞിരുന്നു.

ഇപ്പോഴുള്ള സംഭവവികാസങ്ങളെ ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ വീക്ഷിക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അവരുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോട് യുക്രൈനില്‍ നിന്ന് മടങ്ങാനും വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു.

Content Highlights: shell firing from ukraine destroys russian military facility says russia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented