യുക്രൈന്‍ സംഘര്‍ഷത്തിലും കോവിഡിലും ഇന്ത്യ നല്‍കിയത് വലിയ സഹായങ്ങള്‍; മോദിയെ പ്രശംസിച്ച് ശൈഖ് ഹസീന


നരേന്ദ്ര മോദിയും ശൈഖ് ഹസീനയും (ഫയൽ ചിത്രം) | Photo : ANI

ധാക്ക: റഷ്യയും യുക്രൈനും തമ്മില്‍ സംഘര്‍ഷമുണ്ടായ സന്ദര്‍ഭത്തില്‍ കിഴക്കന്‍ യൂറോപ്പില്‍ കുടുങ്ങിപ്പോയ ബംഗ്ലാദേശി വിദ്യാര്‍ഥികളെ തിരികെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ക്ക് നേതൃത്വം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. ത്വരിതഗതിയിലുള്ള കോവിഡ് വ്യാപന സമയത്ത് വാക്‌സിന്‍ മൈത്രി പരിപാടിയിലൂടെ അയല്‍രാജ്യങ്ങള്‍ക്ക് കോവിഡ് പ്രതിരോധവാക്‌സിന്‍ എത്തിക്കാന്‍ കാണിച്ച സൗമനസ്യത്തിനും ശൈഖ് ഹസീന മോദിയെ പ്രശംസിച്ചു. വാര്‍ത്താഏജന്‍സിയായ എഎന്‍ഐയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ശൈഖ് ഹസീനയുടെ പ്രസ്താവന.

ഇരുസന്ദര്‍ഭങ്ങളിലും ഏറെ സൗഹാര്‍ദപരമായ പെരുമാറ്റമാണ് മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് എടുത്തുപറഞ്ഞ ശൈഖ് ഹസീന ഇരുരാജ്യങ്ങളും തമ്മില്‍ പലവിധത്തിലുള്ള അഭിപ്രായഭിന്നതകളുമുണ്ടെങ്കിലും ചര്‍ച്ചകളിലൂടെ അവ പരിഹരിക്കുമെന്നും ഇന്ത്യയുമായുള്ള സഹവര്‍ത്തിത്വം കൂടുതല്‍ ശാക്തീകരിക്കുമെന്നും വ്യക്തമാക്കി. ബംഗ്ലാദേശ് പൗരന്മാർക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിവരുന്ന പിന്തുണ ഏറെ സഹായകമായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാര്‍ക് (SAARC) രാജ്യങ്ങള്‍ക്കിടയിലെ കുറഞ്ഞ സഹവര്‍ത്തിത്വത്തെ കുറിച്ചും ഇന്ത്യയുടെ വാക്‌സിന്‍ മൈത്രി പരിപാടിയെ കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ശൈഖ് ഹസീന.

ബംഗ്ലാദേശിന്റെ വിശ്വസ്തസുഹൃത്താണ് ഇന്ത്യയെന്നും 1971-ലും തുടര്‍ന്നുള്ള കാലത്തും പല അവശ്യസന്ദര്‍ഭങ്ങളിലും അക്കാര്യം വ്യക്തമായതാണെന്നും ശൈഖ് ഹസീന പറഞ്ഞു. അയല്‍രാജ്യങ്ങളെന്നതിലുപരി പരസ്പരമുള്ള സൗഹൃദത്തിന് ഇരുരാജ്യങ്ങളും പ്രാധാന്യം നല്‍കുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലേയും ബംഗ്ലാദേശിലേയും പൗരന്മാരുടെ ഉന്നമനത്തിന് വേണ്ടി ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം നിലനില്‍ക്കേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ബംഗ്ലാദേശ് രാഷ്ട്രപിതാവിന്റെ നൂറാം ജന്മവാര്‍ഷികത്തിന് ബംഗ്ലാദേശ് സന്ദര്‍ശനം നടത്തിയ മോദിയ്ക്കും രാഷ്ട്രപതിയ്ക്കും ഹസീന നന്ദി പറഞ്ഞു. മൂന്ന് ദിവസത്തെ ഇന്ത്യാസന്ദര്‍ശനത്തിനായി ശൈഖ് ഹസീന തിങ്കളാഴ്ച ഇന്ത്യയിലെത്തും.

Content Highlights: Sheikh Hasina, Praises India, Help During Covid Ukraine War


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented