വാഷിംഗ്ടണ്‍: അമേരിക്കയില്‍ ക്രിസ്മസ് ആഘോഷത്തിലേക്ക് എസ്.യു.വി ഇടിച്ചുകയറി 5 പേർ മരിച്ചു. നാൽപതിലേറെ പേര്‍ക്ക് പരിക്ക്. വിസ്‌കോണ്‍സിനിലാണ് സംഭവം. പ്രാദേശിക സമയം വൈകുന്നേരം 4.30നായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

കറുത്ത എസ്.യു.വി പരേഡിലേക്ക് പാഞ്ഞുയറുന്നതും നിരവധി പേരെ ഇടിച്ചു തെറിപ്പിച്ച് മുന്നോട്ടു നീങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരിക്കേറ്റവരില്‍ അധികവും കുട്ടികളാണ്.  വിവിധ ആശുപത്രികളിലായി പരിക്കേറ്റ 12 കുട്ടികളെയും 11 മുതിര്‍ന്നവരേയും പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഫയര്‍ ചീഫ് സ്റ്റീവ് ഹൗവാര്‍ഡ് പറഞ്ഞു. 

''അഞ്ച് മരണം, നാൽപതിലേറെ പേർക്ക് പരിക്കേറ്റു എന്ന വിവരം മാത്രമാണ് ഇപ്പോൾ പറയാൻ സാധിക്കുക. ചിലപ്പോൾ ഇതിൽ മാറ്റം വന്നേക്കാം. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്'' - പോലീസ് ഒദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായും ഫെയ്സ്ബുക്കിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Content Highlights : Several Dead In US As SUV Rams Christmas Parade