Photo: Claus Bech/Ritzau Scanpix via AP
കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് കോപ്പന്‍ഹേഗനിലെ ഷോപ്പിങ് സെന്ററിലുണ്ടായ വെടിവെപ്പില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി ഡാനിഷ് പൊലീസ് പറഞ്ഞു. 22 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റുചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വലിയ വെടിവെപ്പാണ് നടന്നതെന്നും എത്രപേര്‍ക്ക് പരിക്കേറ്റുവെന്നോ എത്രപേര്‍ കൊല്ലപ്പെട്ടുവെന്നോ ഇതുവരെ കൃത്യമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും കോപ്പന്‍ഹേഗന്‍ മേയര്‍ സോഫി ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. സംഭവസ്ഥലത്ത് സുരക്ഷാസേനയെ വിന്യസിച്ചതായും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് മേധാവി സോറന്‍ തോമസെന്‍ അറിയിച്ചു.
Content Highlights: Several Dead In Copenhagen Mall Shooting, Cops Checking Terror Angle
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..