വാഷിങ്ടണ്‍: യുഎസിലെ കൊളറാഡോയില്‍ നടന്ന ഒരു ജന്മദിനാഘോഷ പരിപാടിക്കിടെ ഒരാള്‍ നടത്തിയ വെടിവെയ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഒരു യുവതിയുടെ കാമുകനാണ് അക്രമിയെന്ന് പോലീസ് പറഞ്ഞു.

കൊളറാഡോയിലെ ഒരു മൊബൈല്‍ ഹോംപാര്‍ക്കില്‍ അര്‍ദ്ധരാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. പോലീസ് എത്തിയപ്പോഴേക്കും ആറു പേരും മരിച്ചിരുന്നു. ഒരാള്‍ ഗുരതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

കൊലയാളിയുടെ കാമുകിയും സുഹൃത്തുക്കളും കുടുംബവുമായിരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്. പാര്‍ട്ടിയിലേക്ക് ഓടികയറിയ അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ശേഷം സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.

വെടിവെയ്പ്പില്‍ പാര്‍ട്ടിയിലുണ്ടായിരുന്ന കുട്ടുകള്‍ക്കൊന്നും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.