മനില: സെമിനാറുകളിലും ചടങ്ങുകളിലും അതിഥികള്‍ക്ക് ശീതളപാനീയങ്ങള്‍ക്കു പകരം ഇളനീര്‍ നല്‍കണമെന്ന അഭ്യര്‍ഥനയുമായി ഫിലിപ്പൈന്‍ കോക്കനട്ട് അതോറിറ്റി(പി സി എ). ഫിലിപ്പൈന്‍സിലെ ദേശീയ എജന്‍സികളോടും പ്രാദേശിക സര്‍ക്കാരുകളോടുമാണ് പി സി എയുടെ അഭ്യര്‍ഥന. 

കൊപ്ര വിലയിടിവിനെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന നാളികേര കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പി സി എയുടെ ഈ നീക്കമെന്ന് news.mb.com.ph റിപ്പോര്‍ട്ട് ചെയ്തു. മുപ്പതുലക്ഷത്തിലധികം പേരാണ് ഫിലിപ്പൈന്‍സില്‍ നാളികേര മേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്. 

ആകെയുള്ള ജനസംഖ്യയില്‍ മൂന്നിലൊന്നു പേര്‍ ദിവസവും ഇളനീര്‍ കുടിക്കുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് അത് വലിയൊരു സഹായമായിരിക്കും- പി സി എ ഈസ്റ്റേണ്‍ വിസയാസ് മാനേജര്‍ ജെഫ്രി ജി ലോസ് റെയെസ് പറഞ്ഞു. നാളികേരമേഖല വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ കൊപ്രയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റു സാധ്യതകള്‍ കൂടി കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. 

content highlights: serve coconut juice instead of soft drink requests philippine coconut authority