ഇസ്ലാമാബാദ്: ഇന്ത്യയെ പാഠം പഠിപ്പിക്കാന്‍ കശ്മീരിലേക്ക് സൈന്യത്തെ അയക്കണമെന്ന് ജമാത്ത് ദഅ്വ നേതാവ് ഹാഫിസ് സയീദ്. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. സൈന്യത്തെ അയക്കാന്‍ പാകിസ്താന് മിലിറ്ററി ചീഫ് ജനറല്‍ റഹീല്‍ ഷരീഫിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മുമ്പും പ്രകോപനപരമായ പരാമര്‍ശവുമായി സയീദ് രംഗത്തെത്തിയിരുന്നു. താഴ്വരയില് ഹിസ്ബുള്‍ മുജാവഹിദീന് കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു മൂമ്പ് സയീദിന്റെ പ്രസ്താവന.
കശ്മീരികള്‍ തെരുവിലിറങ്ങിക്കഴിഞ്ഞുവെന്നും ഇത് വലിയ പ്രക്ഷോപമായി പരിണമിക്കുമെന്നും കശ്മീരില്‍ നഷ്ടമായ ജീവനുകള്‍ വെറുതെയാകില്ലെന്നുമായിരുന്നു ഹാഫിസ് പറഞ്ഞത്. ഇത് താഴ്വരയില് വന്‍ പ്രകോപനത്തിന് കാരണമായിരുന്നു.
2008 നവംബറില്‍ നടന്ന മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്മാരില് ഒരാളാണ് സയീദ്. ചൊവ്വാഴ്ച കാശ്മീര്‍ താഴ്വരയിലുണ്ടായ സംഭവവികാസങ്ങളുടെ പഞ്ചാത്തലാത്തിലാണ് സയീദിന്റെ പുതിയ പരാമര്‍ശം.
ഹാഫിസിന്റെ നേതൃത്വത്തില്‍ പാകിസ്താനില്‍ നടന്ന റാലിയില്‍ പാക് കേന്ദ്രമന്ത്രിമാരും പ്രാദേശിക നേതാക്കളും പങ്കെടുത്തതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..