ധാക്ക: ബംഗ്ലാദേശിലെ പ്രമുഖ എഴുത്തുകാരനും കമ്യൂണിസ്‌റ്റ് പാര്‍ട്ടി നേതാവുമായി ഷാജഹാന്‍ ബച്ചുവിനെ വെടിവെച്ച് കൊന്നു. രണ്ട് ബൈക്കുകളിലായി വന്ന അജ്ഞാതരായ അക്രമികള്‍ ബച്ചുവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ബംഗ്ലാദേശിലെ മുന്‍ഷി ഖഞ്ചില്‍ വെച്ചാണ് സംഭവം. കവി കൂടിയായ ബച്ചു ബിശാക പ്രകാശന്‍ എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തുകയായിരുന്നു. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ ബച്ചുവിനെ മുസ്ലീം ഭീകരവാദികള്‍ നേരത്തെ ലക്ഷ്യം വച്ചിരുന്നു. ഇവരില്‍ നിന്ന് രക്ഷപ്പെടാനായി ഇദ്ദേഹം കുറച്ച് കാലങ്ങളായി ഒളിച്ച് താമസിക്കുകയായിരുന്നു.