ആബെയുടെ മരണത്തില്‍ അനുശോചിച്ച് ലോകം; അക്രമി 'ഹീറോ'യെന്ന് ചൈനീസ് സോഷ്യല്‍ മീഡിയ, ആഘോഷം


ഷിൻസോ ആബെ| Photo: AP

ബെയ്ജിങ്: ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് ലോകം. പടിഞ്ഞാറന്‍ ജപ്പാന്‍ നഗരമായ നരയില്‍, തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയായിരുന്നു അദ്ദേഹത്തിനു നേര്‍ക്ക് ആക്രമണമുണ്ടായത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് തുടങ്ങിയ ലോകനേതാക്കള്‍ ആബെയുടെ മരണത്തില്‍ അനുശോചനം അറിയിക്കുകയും ചെയ്തുകഴിഞ്ഞു.

എന്നാല്‍ ചൈനയിലെ ഒരു വിഭാഗം സാമൂഹികമാധ്യമ ഉപയോക്താക്കള്‍, ആബെയ്ക്കു നേര്‍ക്ക് ആക്രമണം ഉണ്ടായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആബെയ്ക്കു നേരെ വെടിയുതിര്‍ത്തയാളെ 'ഹീറോ' എന്നു വിശേഷിപ്പിച്ചും ആബെയ്ക്ക് മരണ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ളതുമായിരുന്നു പല സന്ദേശങ്ങളും. ജപ്പാനും ചൈനയും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വൈരമാണ് ഇത്തരത്തില്‍ അനുചിതമായ ആഹ്ലാദപ്രകടനം നടത്തുന്നതിലേക്ക് പലരെയും നയിച്ചത്.

Also Read

ദീർഘകാലബന്ധം വഷളാകുമ്പോൾ ഉയർത്തുന്ന ആരോപണത്തിൽ ...

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റ് ...

ആബെയ്ക്കു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ആനന്ദം പ്രകടിപ്പിച്ച് ചൈനയിലെ വിവിധ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ചൈനീസ് രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബാഡിയോചാവു പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ ഓസ്‌ട്രേലിയയിലാണ് ബാഡിയോചാവു കഴിയുന്നത്.

ചൈനാ-ജപ്പാന്‍ യുദ്ധങ്ങള്‍, കിഴക്കന്‍ ചൈനാ കടലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടങ്ങിയവയാണ് ചൈനയും ജപ്പാനും തമ്മിലുള്ള വൈരത്തിന്റെ പ്രധാനകാരണങ്ങള്‍. ഇന്ത്യയോടും തായ്‌വാനോടും അടുപ്പം സൂക്ഷിച്ചിരുന്ന ഷിന്‍സോ ആബെ, ചൈനയില്‍ അത്ര പ്രിയങ്കരനുമായിരുന്നില്ല.

Content Highlights: section of chinese social media celebrates shooting of shinzo abe

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented