തുര്‍ക്കിയിലും സിറിയയിലും വീണ്ടും ശക്തമായ ഭൂചലനം: 7.5 തീവ്രത രേഖപ്പെടുത്തി


പുലര്‍ച്ചെ നാലുമണിയോടെ ഉണ്ടായ ഭൂകമ്പത്തില്‍ മരണം 1453 ആയി

സിറിയയിലെ ആലപ്പോയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടത്തിൽ തിരച്ചിൽ നടത്തുന്നു | Photo: AFP

ഇസ്താംബുള്‍: തിങ്കളാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യം ഉയരുമ്പോള്‍, തുര്‍ക്കിയിലും സിറിയയിലും 12 മണിക്കൂറിനിടെ ശക്തമായ രണ്ടാം ഭൂചലനം. തുര്‍ക്കിയുടെ തെക്ക്- കിഴക്കന്‍ ഭാഗത്തും സിറിയയിലെ ദമാസ്‌കസിലുമാണ് ശക്തമായ തുടർചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.24-ഓടെയാണ് രണ്ടാം ഭൂചലനം ഉണ്ടായത്.

അതേസമയം, പുലര്‍ച്ചെ നാലുമണിയോടെ ഉണ്ടായ ഭൂകമ്പത്തില്‍ മരണം 1453 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നാണ് ഭയക്കുന്നത്. നൂറുകണക്കിനാളുകള്‍ കെട്ടിടാവശിഷ്ടങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്നുണ്ട്.

പുലര്‍ച്ചെ ഉണ്ടായ ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ 912 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 5,383 പേര്‍ക്ക് പരിക്കേറ്റു. സിറിയയില്‍ 320 മരണവും സിറിയയില്‍ വിമതരുടെ അധീനതയിലുള്ള പ്രദേശത്ത് 221 മരണവും റിപ്പോര്‍ട്ട് ചെയ്തു. 739 ഓളം പേര്‍ക്ക് പരിക്കേറ്റു.

Content Highlights: Second large earthquake strikes Turkey and Syria less than 12 hours after first

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


Remya Suresh, Aswanth Kok , Vellaripattanam Press meet, Akhil Marar facebook post

1 min

'ദാരിദ്ര്യം പിടിച്ച നടി' എന്ന പരാമര്‍ശം വേദനിപ്പിച്ചിട്ടില്ല- രമ്യ

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented