
Screengrab: Video Posted On Facebook By Nei Trayner
കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നത് ചിലർക്ക് ഹരമാണ്. ചിലർക്ക് അതിന് പ്രത്യേക കഴിവുമുണ്ട്. പക്ഷെ ആ കഴിവിനെ അഭിനന്ദിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ശരിയല്ല. എന്നാല്‍ ക്യാമറയില്‍ കുടുങ്ങുകയും പിന്നീട് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്ത ഒരു മോഷണ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഒരുപക്ഷെ ലോകത്താദ്യമായാവണം ഒരു മോഷണം കണ്ട് 'ആഹാ എന്ത് ക്യൂട്ടാ' എന്ന് കാണുന്നവരൊക്കെ പ്രതികരിക്കുന്നത്.
സ്കോട്ലന്‍ഡിലെ അബെര്‍ഡീനിലെ ഒരു കടയിലാണ് സംഭവം. കടയ്ക്ക് പുറത്ത് കവാത്തുന്ന ഒരു കടല്‍കാക്കയെ ഫോക്കസ് ചെയ്യുകയായിരുന്ന ക്യാമറയാണ് മോഷണം പകര്‍ത്തിയത്. മോഷ്ടാവ് മറ്റാരുമല്ല, ആ കടല്‍കാക്ക തന്നെ! പതുക്കെ അടിവെച്ചടി വെച്ച് കടയുടെ ഓട്ടോമാറ്റിക് വാതിലിന് മുമ്പില്‍ കാത്തു നില്‍ക്കുകയാണ് ആ 'കള്ളന്'. അകത്തിരിക്കുന്ന സാധനങ്ങളില്‍ കണ്ണുനട്ട് അകത്തേക്ക് കടക്കാനുള്ള വഴിയാലോചിക്കുന്നതായി തോന്നും ആ പക്ഷിയെ കണ്ടാല്‍. കടയിലെത്തിയ ഒരാള്‍ കടന്നു പോവുന്നതിനിടെ ആ 'കള്ളന്' തന്ത്രപൂര്‍വം ഉള്ളില്‍ കടന്നു. നേരെ ചെന്ന് ഇതാണ് താന്‍ നേരത്തെ നോക്കി വെച്ചതെന്ന മട്ടില്‍ ഒരു പാക്കറ്റ് ചിപ്സും കൊത്തിയെടുത്ത് തിരികെ വാതില്‍ക്കലേക്ക് ഒറ്റ നടപ്പ്. ഓട്ടോമാറ്റിക് വാതിലായതിനാല്‍ ആള് പെരുമാറ്റമുണ്ടായതോടെ തുറന്നു. അവന് കൂളായി പുറത്തേക്ക് നടന്നു. പുറത്തെത്തിയ ശേഷം പാക്കറ്റ് കൊത്തിപ്പൊട്ടിക്കാനുള്ള ശ്രമത്തിലാണ് പിന്നെയവന്. പാക്കറ്റ് പൊട്ടിച്ച് ചിപ്സ് കഴിക്കുകയും ചെയ്യുന്നുണ്ട് പക്ഷി.
നീല്‍ ട്രേയ്നര്‍ എന്നയാളാണ് വീഡിയോ അബെര്‍ഡീന്‍ ഇന്‍ കളര്‍ എന്ന ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്. നിരവധി പേര് വീഡിയോയോട് പ്രതികരിച്ചു. ആറായിരത്തിലധികം പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. ഓട്ടോമാറ്റിക് വാതിലിനെ കുറിച്ച് ആ ചെറിയ പക്ഷിയ്ക്കുള്ള ധാരണയെ കുറിച്ചാണ് ഭൂരിപക്ഷം കമന്റുകളും.
Content Highlights: Seagull Shoplifting Chips Viral Video
Watch video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..