എഡിന്‍ബര്‍ഗ്: സ്ത്രീകള്‍ക്കുള്ള സാനിറ്ററി ഉത്പന്നങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനവുമായി സ്‌കോട്ട്‌ലന്‍ഡ്. ഉത്പന്നങ്ങള്‍ സൗജന്യമായി നല്‍കുന്നത് അനുശാസിക്കുന്ന പിരീയഡ് പ്രൊഡക്ട്സ് ബില്‍ സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ ഏകകണ്‌ഠമായി പാസായി. പൊതുസ്ഥലങ്ങളില്‍ ഉത്പന്നങ്ങള്‍ സൗജന്യമായി ലഭിക്കും. ഇതോടെ സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ സൗജന്യമാക്കുന്ന ആദ്യ രാജ്യമായി സ്‌കോട്ട്ലന്‍ഡ് മാറുകയും ചെയ്തു.
2017-ല്‍ നടത്തിയ സര്‍വേയില്‍ യു.കെയിലെ പത്തില്‍ ഒരു പെണ്‍കുട്ടിക്ക് മതിയായ സാനിറ്ററി സൗകര്യം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ആര്‍ത്തവ സമയത്ത് സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നതില്‍ വെല്ലുവിളി നേരിടുന്നതായി പഠനങ്ങളും വ്യക്തമാക്കി. 2019 എപ്രിലില്‍ സ്‌കോട്ടിഷ് ലേബര്‍ പാര്‍ട്ടി വക്താവ് മോണിക്ക ലെന്നോനാണ് ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. ആര്‍ത്തവ ദിവസങ്ങളോടനുബന്ധിച്ച് സാനിറ്ററി ഉത്പന്നങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കുള്ള ആശങ്കകള്‍ ഇതിലൂടെ പൂര്‍ണമായും നീക്കാനാവുമെന്ന് പിരീയഡ് പ്രൊഡക്ട്സ് ബില്‍ അവതരിപ്പിച്ചുകൊണ്ട് മോണിക്ക ലെനന്‍ പറഞ്ഞു.
The Period Products (Free Provision) (Scotland) Bill has been passed unanimously by MSPs this evening.
— Scottish Parliament (@ScotParl) November 24, 2020
Find out more about what the Bill sets out to change: https://t.co/pdkiesJxGG pic.twitter.com/Pfz2TqJIP7
സ്‌കോട്ട്‌ലന്‍ഡിലെ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി ഉത്പന്നങ്ങള്‍ നല്‍കുന്ന പദ്ധതി ഇതിനോടകം നിലവിലുണ്ട്. പുതിയ ബില്‍ പാസായതോടെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി ഉത്പന്നങ്ങള്‍ ലഭിക്കാനായുള്ള പദ്ധതി തയ്യാറാക്കേണ്ടത് മന്ത്രിമാരുടെ കൂടി ചുമതലയായി മാറും.
സ്‌കോട്ട്‌ലന്‍ഡ് ഏത് തരം രാജ്യമാണെന്ന സന്ദേശമാണ് പുതിയ ബില്‍ പാസായതിലൂടെ ലോകത്തിന് നല്‍കുന്നതെന്ന് സ്‌കോട്ട്‌ലന്‍ഡ് കാബിനറ്റ് സെക്രട്ടറി എയ്‌ലീന്‍ കാംപ്‌ബെല്‍ പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ ആര്‍ത്തവ ദിവസങ്ങളില്‍ അനുയോജ്യമല്ലാത്ത ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് വലിയ ആശ്വാസമാവും പുതിയ നിയമമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്കായി 8.7 മില്യണ്‍ യൂറോയാണ് പദ്ധതിക്കായി സ്‌കോട്ട്‌ലന്‍ഡ് മാറ്റിവെച്ചത്.
Content Highlights: Scotland Creates History by Becoming First Country to Offer Free Menstrual Products for Women