ഇസ്ലാമാബാദ്: പാകിസ്താനുമായി 2000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതി ഒപ്പുവെച്ചതിന് പിന്നാലെ സൗദികിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്  സ്വര്‍ണംപൂശിയ തോക്ക് പാകിസ്താന്‍ സമ്മാനിച്ചു.

തിങ്കളാഴ്ചയാണ് ജര്‍മന്‍ എന്‍ജിനിയര്‍മാര്‍ വികസിപ്പിച്ചെടുത്ത ഹെക്കലര്‍ ആന്‍ഡ് കോച്ച് എംപി 5 എന്ന സബ് മെഷീന്‍ തോക്ക് പാക് സെനറ്റ് ചെയര്‍മാന്‍ സമ്മാനിച്ചത്. ഇതോടൊപ്പം മുഹമ്മദ് ബിന്‍ സല്‍മാന്റെ ഛായാചിത്രവും സമ്മാനമായി നല്‍കി. 

Content Highlights: Saudi Crown Prince MBS Presented Gold-Plated Submachine Gun by Pakistan