Image|BloomBerg
ഉത്തരകൊറിയന്‍ നേതാവ് കിം ജോങിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ പുറത്തുവരുന്നുണ്ട്. കിം ജീവിച്ചിരിപ്പുണ്ടെന്നും മരിച്ചെന്നും വിശദീകരിക്കുന്ന പല സൂചനകളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോഴിതാ കിം ഉപയോഗിച്ചിരുന്ന ആഡംബര ബോട്ടിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് മാധ്യമങ്ങള്‍. ഉത്തരകൊറിയന്‍ നിരീക്ഷകരായ എന്‍.കെ പ്രോ ആണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നതായി റിപ്പോര്‍ട്ട് ചെയ്തത്.
ഉത്തരകൊറിയയിലെ വോന്‍സാണ്‍ മേഖലയിലുള്ള ആഡംബര ബോട്ടുകള്‍ ചലനങ്ങള്‍ കാണിക്കുന്നുണ്ടെന്നും കിം ജോങ് ഉന്നോ അദ്ദേഹത്തിന്റെ കൂടെയുള്ളവരോ ഈ മേഖലയില്‍ ഉണ്ടാവാം എന്നാണ് എന്‍.കെ പ്രോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ വോന്‍സണ്‍ മേഖലയിലെ സ്‌റ്റേഷനില്‍ കിം ഉപയോഗിക്കുന്ന ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ അമേരിക്കന്‍ നിരീക്ഷകസംഘമായ 38 നോര്‍ത്ത് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇതേ മേഖലയില്‍ നിന്നും കിമ്മിന്റെ ആഡംബര ബോട്ടിന്റെ ചിത്രങ്ങളും പുറത്തുവരുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കിം വോന്‍സാണിലാവാം ഉള്ളതെന്ന ഊഹാപോഹങ്ങളെ ദക്ഷിണകൊറിയയും തള്ളിക്കളയുന്നില്ല. വൈറസ് വ്യാപനസാധ്യത കുറയ്ക്കുന്നതിനായി കിം ഈ വഴി സ്വീകരിച്ചതാവാം എന്നാണ് ദക്ഷിണകൊറിയ പ്രതികരിച്ചത്.
രാജ്യത്തെങ്ങുമായി കിമ്മിന് 13 വസതികളാണുള്ളത്. ഇതില്‍ പകുതിയോളം എണ്ണമേ അദ്ദേഹം സ്ഥിരമായി ഉപയോഗിക്കാറുള്ളൂ. കൂട്ടത്തില്‍ വോന്‍സണിലേത് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട താവളമാണ്. ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്തുളള വോന്‍സാണില്‍ കിമ്മിന്റേതായി ഒരു അതിഥി മന്ദിരം, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, സ്വകാര്യ ബീച്ച്, സ്വകാര്യ ട്രെയിന്‍ സ്‌റ്റേഷന്‍, 7 മില്ല്യണ്‍ ഡോളര്‍ വിലവരുന്ന ആഡംബര ബോട്ടിന് വേണ്ടിയുള്ള ബോട്ട് ഹൗസ് എന്നിവയാണുള്ളത്.
പ്യോങ്യാങിലേക്ക് യാത്ര നടത്താനും മറ്റ് കാര്യങ്ങള്‍ ഏകോപിപ്പിക്കാനും ഏറ്റവും സൗകര്യപ്രദമായ ഇടം വോന്‍സാണിലേതാണ്. ഇവിടേക്കായി പ്രത്യേക ട്രെയിനും പ്രത്യേക ഹൈവേയും തയ്യാറാക്കിയിട്ടുണ്ട് എന്ന് ഉത്തരകൊറിയന്‍ നിരീക്ഷകനായ മൈക്കിള്‍ മാഡ്ഡെന്‍ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..