ചിത്രം:ട്വിറ്റർ
ന്യൂഡല്‍ഹി: യുക്രൈന്-റഷ്യ യുദ്ധത്തെ കുറിച്ച് ഘോര ഘോരം പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ഇതിനിടെ ഡഡ്ക്കില് മുഖം ചേര്‍ത്ത് വെച്ച് ശശി തരൂര്‍ എം.പിയും, മുഖം തിരിച്ചിരുന്ന് എന്‍.സി.പി എം.പി സുപ്രിയ സുലെയും തമ്മില്‍ കാര്യമായെന്തോ ചര്‍ച്ച. 45 സെക്കന്‍ഡുള്ള ഈ വീഡിയോ ആണ് ഇന്ന് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
പാര്‍ലമെന്റില്‍ ഏറെ അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയം സംസാരിക്കുമ്പോള്‍ അത് ശ്രദ്ധിക്കാതെ മറ്റ് കാര്യങ്ങള്‍ സംസാരിച്ചിരിക്കുന്ന രണ്ട് പേരെയും കണക്കിന് വിമശിക്കുന്നുമുണ്ട് സോഷ്യല്‍ മീഡിയ. ഇതോടെ വിശദീകരണവുമായി ശശി തരൂര്‍ തന്നെ രംഗത്തുമെത്തി.
അടുത്തതായി സംസാരിക്കേണ്ടത് സുപ്രിയ ആയതിനാല്‍ നയപരമായ കാര്യമാണ് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചതെന്ന് ശശി തരൂര്‍ വിശദീകരിച്ചു. ഫറൂഖ് അബ്ദുള്ളയുടെ പ്രസംഗത്തിന് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ ശബ്ദം താഴ്ത്തിയാണ് ഞങ്ങള്‍ സംസാരിച്ചത്. അതിനാണ് മുഖം താഴ്ത്തി വെച്ചതെന്നും തരൂര്‍ വിശദീകരിക്കുന്നു. അല്ലു അര്ജുന് അഭിനയിച്ച പുഷ്പയിലെ ശ്രീവള്ളി ഗാനം മുതല്‍ നിരവധി പാട്ടുകള്‍ ചേര്‍ത്ത് വെച്ചാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Content Highlights: Shashi Tharoor and Supriya Sulay Chat In Parliament going Viral
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..