സനോഫി, ജിഎസ്‌കെ കോവിഡ് വാക്‌സിനുകൾ ഫലപ്രദമെന്ന് പഠനം


പ്രതീകാത്മകചിത്രം

പാരിസ്: കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ താമസിയാതെ പങ്കുചേരാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഫ്രഞ്ച് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയായ സനോഫിയും ബ്രിട്ടന്റെ ജിഎസ്‌കെയും. രണ്ടാംഘട്ട പരീക്ഷണങ്ങളില്‍ ഇവര്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ കോവിഡിനെതിരേ ഫലപ്രദമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. അടുത്ത ആഴ്ചയോടെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

2020 അവസാനത്തില്‍ നടത്തിയ ആദ്യ പരീക്ഷണങ്ങളില്‍ വാക്‌സിന്‍ വലിയ ഫലപ്രാപ്തി കാണിച്ചിരുന്നില്ല. ഇതോടെ 2021 കഴിയാതെ വാക്‌സിന്‍ തയ്യാറാകില്ലെന്നായിരുന്നു കമ്പനി അറിയിച്ചത്. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിലുളള ഈ തിരിച്ചടി ഫ്രാന്‍സിന് അല്പം ക്ഷീണമുണ്ടാക്കുന്നതായിരുന്നു. സ്വന്തമായി വാക്‌സിനില്ലാത്ത യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ ഏക സ്ഥിരാംഗമായിരുന്നു ഫ്രാന്‍സ്. എന്തായാലും അതിന് പരിഹാരമായിരിക്കുകയാണ്.

കോവിഡ് പോരാട്ടത്തിനെതിരായ പോരാട്ടത്തില്‍ സുപ്രധാന പങ്കുവഹിക്കാന്‍ തങ്ങളുടെ വാക്‌സിന് സാധിക്കുമെന്ന് രണ്ടാംഘട്ട പരീക്ഷണത്തില്‍ തെളിയിക്കപ്പെട്ടതായി സനോഫിയുടെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റും ആഗോള മേധാവിയുമായ തോമസ് ട്രിയോംഫെ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented