സാംസങ് വൈസ് ചെയർമാൻ ലീ ജേ യോങ് പരോളിലിറങ്ങി


ലീയ്ക്ക് ജോലിയിൽ തിരികെ പ്രവേശിക്കണമെങ്കിൽ ദക്ഷിണ കൊറിയൻ നീതിന്യായ മന്ത്രാലയത്തിന്റെ അനുമതി വേണം.

ലീ ജേ യോങ് | Photo: Reuters

സോള്‍: സാംസങ് വൈസ് ചെയര്‍മാനും ഗ്രൂപ്പ് ചെയര്‍മാന്‍ ലീ കുന്‍ ഹീയുടെ മകനുമായ ലീ ജേ യോങ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. ദക്ഷിണകൊറിയയില്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍ ഹേയെ പുറത്താക്കിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലീ ജേ യോങ് പരോള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വെളളിയാഴ്ചയാണ് ജയില്‍മോചിതനായത്.

'എന്നെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍, വിമര്‍ശനങ്ങള്‍, ഉയര്‍ന്നപ്രതീക്ഷകള്‍ എല്ലാം വളരെ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കും, കഠിനാധ്വാനം ചെയ്യും. ജനങ്ങളില്‍ വളരെയധികം ആശങ്കളാണ് ഞാന്‍ ഉണ്ടാക്കിയത്. എല്ലാത്തിനും ഞന്‍ ക്ഷമ ചോദിക്കുന്നു.', ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ലീ ജേ യോങ് മാധ്യമങ്ങളോട് പറഞ്ഞു.

ദക്ഷിണകൊറിയയില്‍ തങ്ങള്‍ക്കനുകൂലമായ നയങ്ങളെടുക്കാന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍ ഹേയുടെ വിശ്വസ്തര്‍ക്ക് നാലുകോടി ഡോളര്‍ കൈക്കൂലി നല്‍കിയെന്നതാണ് ലീ ജേ യോങ്ങിനെതിരേയുള്ള ആരോപണം. 2017 ഫെബ്രുവരിയിലാണ് ജേ വൈ ലീയെ അറസ്റ്റ് ചെയ്യുന്നത്. 2017 ഓഗസ്റ്റില്‍ ലീയെ അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഇതില്‍ ഒരു വര്‍ഷത്തെ തടവ് ശിക്ഷ ലീ അനുഭവിച്ചു. 2018ല്‍ കോടതി ശിക്ഷ 2.5 വര്‍ഷമാക്കി വെട്ടിച്ചുരുക്കിയിരുന്നു. 18 മാസത്തെ തടവ് ഇതിനകം ലീ പൂര്‍ത്തിയാക്കി.

സാംസങ്ങിന് വേണ്ടി പ്രസിഡന്റ് പാര്‍ക്ക് ജ്യൂണ്‍ ഹൈ ചെയ്ത സഹായങ്ങള്‍ക്ക് പ്രത്യുപകാരമായി പ്രസിഡന്റിന്റെ സുഹൃത്തിന് പണം നല്‍കാന്‍ ലീ ആവശ്യപ്പെട്ടു എന്നാണ് അന്വേഷണ സമിതി കണ്ടെത്തിയ കുറ്റം.

അതേസമയം ലീയ്ക്ക് ജോലിയില്‍ തിരികെ പ്രവേശിക്കണമെങ്കില്‍ ദക്ഷിണ കൊറിയന്‍ നീതിന്യായ മന്ത്രാലയത്തിന്റെ അനുമതി വേണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented