റഷ്യൻ വാഹനവ്യൂഹത്തിന്റെ ഉപഗ്രഹചിത്രം | Maxar Technologies/AP
കീവ്: യുക്രൈനിനെ വിറപ്പിച്ചു കൊണ്ട് കടന്നുവന്ന 64 കിലോമീറ്റര്‍ നീളത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രചരിച്ചത്. റഷ്യൻ സൈന്യത്തിന് വിചാരിച്ചത്ര വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്നില്ലെന്നും സൈന്യം പരാജയത്തോട് അടുക്കുകയാണെന്നുള്ള തരത്തിലും വാർത്തകൾ പുറത്തു വന്നിരുന്നു.
യുക്രൈനിനെ ലക്ഷ്യം വെച്ച് നീങ്ങിയ ആ കൂറ്റൻ വാഹന വ്യൂഹത്തിലെ സൈനികര്‍ക്ക് യുക്രൈനിലെ തണുപ്പിനെ അതിജീവിക്കാൻ സാധിക്കാതെ തണുത്തുറഞ്ഞ് മരണം സംഭവിച്ചേക്കാം എന്ന് ബാൾട്ടിക് സെക്യൂരിറ്റി ഫൗണ്ടേഷനിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഗ്ലെൻ ഗ്രാന്റ് പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നു. യുക്രൈനിലെ തണുപ്പ് വരും ദിവസങ്ങളിൽ അസഹ്യമാകും. റഷ്യൻ സൈന്യത്തിന്റെ വാഹനങ്ങളുടെ എഞ്ചിൻ പ്രവർത്തിക്കാതിരിക്കുന്നതോടെ തണുത്തുറഞ്ഞ് സൈനികർക്ക് മരണം സംഭവിക്കുകയും ചെയ്യുമെന്ന് ഗ്ലെൻ ഗ്രാന്റ് പറയുന്നു.
എന്നാൽ അത്തരത്തിൽ ഒരു അപകടത്തിന് റഷ്യൻ സൈനികർ കാത്തിരിക്കില്ലെന്നും അവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി കാടുകളിൽ കൂടി നടന്ന് മരണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഈ റഷ്യൻ സൈന്യം യുക്രൈനിൽ നിന്ന് 19 മൈൽ ദൂരത്താണുള്ളതെന്ന് ഇൻഡിപെൻന്റൻഡ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ യുക്രൈനിന്റെ പല ഭാഗങ്ങളിലും മൈനസ് 10 ഡിഗ്രി സെൽഷ്യസിന് താഴെയാണ് താപനില. ഇത് വരും ദിവസങ്ങളിൽ മൈനസ് 20 ഡിഗ്രി സെൽഷ്യസിലെത്തുമെന്നാണ് വിലയിരുത്തുന്നത്.
Content Highlights: Russian Troops In 40-Mile Convoy Could Die In Tanks From Cold: Report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..