ഖേഴ്‌സണില്‍നിന്ന് പിന്മാറുന്നതിനിടെ മൃഗങ്ങളെ മോഷ്ടിക്കുന്ന റഷ്യന്‍ സൈനികര്‍| വീഡിയോ


ഖേഴ്‌സണിലെ മൃഗശാലയിൽനിന്ന് മൃഗങ്ങളെ ബലം പ്രയോഗിച്ച് വണ്ടിയിൽക്കയറ്റുന്ന റഷ്യൻ സൈനികർ | Photo: Screen grab from Twitter / @Gerashchenko_en

കീവ്: യുക്രൈനിലെ ഖേഴ്സണില്‍നിന്നുള്ള പിന്മാറ്റത്തിനിടെ മൃഗശാലയില്‍നിന്ന് മൃഗങ്ങളെ മോഷ്ടിച്ച് റഷ്യന്‍ സൈനികര്‍. മോഷണത്തിന്റെ വീഡിയോകള്‍ പുറത്തെത്തി.

ഏഴ് റാക്കൂണുകള്‍, രണ്ട് പെണ്‍ ചെന്നായകള്‍, മയിലുകള്‍, ഒരു ല്ലാമ, കഴുത എന്നിവയെയാണ് റഷ്യന്‍ സൈനികര്‍ മോഷ്ടിച്ചതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.



മൃഗങ്ങളെ പാര്‍പ്പിച്ചിരുന്ന ഇടങ്ങളില്‍നിന്ന് റഷ്യന്‍ സൈനികര്‍ അവയെ ബലം പ്രയോഗിച്ച് കൊണ്ടുപോകുന്നതാണ് ക്യാമറയില്‍ പതിഞ്ഞത്. ഇതിനുപുറമേ നിരവധി കലാസൃഷ്ടികളും മെഡിക്കല്‍ ഉപകരണങ്ങളും ഖേഴ്സണില്‍നിന്ന് കൊള്ളയടിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

യുക്രൈന്‍ ആഭ്യന്തരമന്ത്രിയടക്കം നിരവധിപേര്‍ സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു.

Content Highlights: russian soldiers steal animals from kherson


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented