റഷ്യന്‍ പ്രസിഡന്റ് പുതിനെതിരെ വീണ്ടും വധശ്രമമെന്ന് റിപ്പോര്‍ട്ട്‌


വ്‌ളാദിമിർ പുതിൻ |ഫോട്ടോ:AFP

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെതിരേ വീണ്ടും വധശ്രമം നടന്നതായി റിപ്പോര്‍ട്ടുകള്‍. യൂറോ വീക്കിലി ന്യൂസ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ എപ്പോഴാണ് വധശ്രമം ഉണ്ടായതെന്ന വിവരം വ്യക്തമല്ല.

ഓഫീസില്‍ നിന്ന് ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെ പുതിന്‍ സഞ്ചരിച്ച വാഹനത്തിന്റെ മുന്‍ഭാഗത്ത് എന്തോ വന്നിടിക്കുകയായിരുന്നു. തുടര്‍ന്ന് പുതിന്റെ വാഹനത്തില്‍ നിന്ന് പുക ഉയര്‍ന്നു. അപകടസൂചനയെ തുടര്‍ന്ന് പുതിനെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയതായി യൂറോ വീക്കിലി റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റിന് പരിക്കേറ്റിട്ടില്ലെന്നും സംഭവുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

പുതിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പലതരം അഭ്യൂഹങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് വധശ്രമ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുന്നത്. തനിക്കെതിരേ കുറഞ്ഞത് അഞ്ച് വധശ്രമങ്ങളെങ്കിലും നടന്നതായി നേരത്തെ പുതിന്‍ തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 2017ലായിരുന്നു ഇത്.

Content Highlights: Russian President Vladimir Putin Survives Assassination Attempt: Report


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented