മോദി ദേശസ്‌നേഹി, രാജ്യത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്തു; ഭാവി ഇന്ത്യയുടേതെന്നും പുതിന്‍


ബ്രിട്ടന്റെ കോളനി എന്നതില്‍നിന്ന് ഇന്നത്തെ ഇന്ത്യയിലേക്കുള്ള വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. 150 കോടി ജനങ്ങളുള്ള രാജ്യം ഇത്തരത്തിലുള്ള വികസനം കൈവരിക്കുന്നത് മറ്റുള്ളവര്‍ക്ക് ഇന്ത്യയോടുള്ള ആദരവിനും ബഹുമാനത്തിനും കാരണമാകുന്നതായും പുതിന്‍ ചൂണ്ടിക്കാട്ടി.

പുതിനും മോദിയും. Photo: AFP

മോസ്‌കോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശസ്‌നേഹിയാണെന്നും രാജ്യത്ത് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ മോദിക്ക് സാധിച്ചെന്നും റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുതിന്‍. നയവിശകലന ബോര്‍ഡായ വാള്‍ഡൈ ഡിസ്‌കഷന്‍ ക്ലബ്ബിന്റെ വാര്‍ഷികയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമീപഭാവി ഇന്ത്യയുടേതാണ്. ഏറ്റവും വലിയ ജനാധിപത്യരാജ്യമായി നിലനില്‍ക്കുന്നതില്‍ ഇന്ത്യക്ക് അഭിമാനിക്കാം. 'മെയ്ക്ക് ഇന്‍ ഇന്ത്യ' എന്ന ആശയം സാമ്പത്തികമായും ധാർമികമായും മികച്ചതാണെന്നും പുതിന്‍ പറഞ്ഞു.ബ്രിട്ടന്റെ കോളനി എന്നതില്‍നിന്ന് ഇന്നത്തെ ഇന്ത്യയിലേക്കുള്ള വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. 150 കോടി ജനങ്ങളുള്ള രാജ്യം ഇത്തരത്തിലുള്ള വികസനം കൈവരിക്കുന്നത് മറ്റുള്ളവര്‍ക്ക് ഇന്ത്യയോടുള്ള ആദരവിനും ബഹുമാനത്തിനും കാരണമാകുന്നതായും പുതിന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ചും പുതിന്‍ സംസാരിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്നും അത് ഭാവിയിലും തുടരുമെന്ന് തനിക്കുറപ്പുണ്ടെന്നും പുതിന്‍ പറഞ്ഞു. വളത്തിന്റെ ഇറക്കുമതി വര്‍ധിപ്പിക്കണമെന്ന് മോദി തന്നോട് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം ഇന്ത്യയിലേക്കുള്ള വളത്തിന്‍റെ കയറ്റുമതി 7.6 ഇരട്ടിയായി വര്‍ദ്ധിപ്പിച്ചതായും പുതിന്‍ വ്യക്തമാക്കി. കൃഷിയുമായി ബന്ധപ്പെട്ട വ്യാപാരം ഇരട്ടിയാക്കിയതായും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ മേധാവിത്വം കൈയ്യടക്കുന്നതിന് പാശ്ചാത്യരാജ്യങ്ങള്‍ ചെയ്യുന്നത് വൃത്തികെട്ട കളികളാണെന്ന് പുതിന്‍ വിമര്‍ശിച്ചു. വ്യാപാരസംബന്ധമായ താത്പര്യങ്ങള്‍ മാത്രമാണ് അവര്‍ക്കുള്ളത്. സമീപഭാവിയില്‍ പുതിയ ശക്തികള്‍ ഉയര്‍ന്നുവരുമെന്നും അദ്ദേഹം താക്കീതുനല്‍കി.

Content Highlights: Russian President Vladimir Putin praises PM Modi's independent foreign policy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented