യുദ്ധവിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ് രക്ഷപ്പെട്ട് പൈലറ്റ്| ഹെല്‍മെറ്റ് ക്യാമറ വീഡിയോ 


Image courtesy: https://www.youtube.com/watch?v=34-4D-MmR4I&t=24s

മോസ്‌കോ: തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ്, സുഖോയ്-25 യുദ്ധവിമാനത്തില്‍നിന്ന് സുരക്ഷിതമായി പുറത്തെത്തുന്ന റഷ്യന്‍ പൈലറ്റിന്റെ ഹെല്‍മറ്റ് ക്യാമറ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

യുദ്ധഭൂമിയിലെ വിമാനത്തില്‍നിന്ന് പൈലറ്റ് പുറത്തുകടക്കുന്നതിന്റെ ആദ്യത്തെ ഹെല്‍മറ്റ് ക്യാമറ വീഡിയോ ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ അവകാശവാദം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

കേടുപാടുകള്‍ സംഭവിച്ച വിമാനം തുറസ്സായ പ്രദേശത്തിനു മുകളിലൂടെ ആടിയുലഞ്ഞ് പറക്കുന്നതാണ് വീഡിയോയുടെ ആദ്യഭാഗത്തുള്ളത്. തുടര്‍ന്ന് കുറച്ചു നിമിഷങ്ങള്‍ക്കു ശേഷം, പൈലറ്റ് പാരച്യൂട്ടിന്റെ സഹായത്തോടെ പുറത്തുകടക്കുന്നുണ്ട്.

തുടര്‍ന്ന് വിമാനം ഏകദേശം ഒരു കിലോമീറ്ററോളം പറന്ന് നിലംപതിക്കുന്നതും അഗ്നിക്കിരയാകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വിമാനം താഴ്ന്നു പറക്കുന്നതിനിടെയാണ് പൈലറ്റ് പുറത്തുകടക്കുന്നത്. പത്തുസെക്കന്‍ഡിനകം പൈലറ്റ് താഴെയെത്തുന്നുണ്ട്.

യുക്രൈന്‍ സൈന്യത്തില്‍നിന്ന് ഈയടുത്തായി വലിയ തിരിച്ചടിയാണ് റഷ്യന്‍ സൈന്യം നേരിട്ടുകൊണ്ടിരിക്കുന്നത്.

Content Highlights: russian pilot ejects from crashing jet helmet camera video become viral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented