റഷ്യന്‍ വിമാനം പാര്‍പ്പിടസമുച്ചയത്തില്‍ ഇടിച്ച് തകര്‍ന്നു; 13 മരണം, ദൃശ്യങ്ങള്‍ പുറത്ത്


അപകടത്തിൽ തകർന്ന വിമാനം | ഫോട്ടോ: എ.എഫ്.പി.

മോസ്കോ: യുക്രൈന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള റഷ്യന്‍ ജനവാസ കേന്ദ്രത്തില്‍ സൈനിക വിമാനം പാർപ്പിടസമുച്ചയത്തില്‍ ഇടിച്ച് തകർന്ന് 13 പേര്‍ക്ക് ദാരുണാന്ത്യം. 19 പേര്‍ക്ക് പരിക്കേറ്റു. റഷ്യയുടെ തെക്കുപടിഞ്ഞാറ് പ്രദേശത്തെ യീസ്‌ക് നഗരത്തിലാണ് അപകടം നടന്നത്. വിമാനം ഒന്‍പത് നിലയുള്ള കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കെട്ടിടം തീഗോളമാകുന്നതും പുകപടലങ്ങള്‍ ഉയരുന്നതും പുറത്തുവന്നിര ദൃശ്യങ്ങളില്‍ കാണാം.

റഷ്യയുടെ സുഖോയ് സു-34 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വ്യോമ വിഭാഗത്തിന്റെ ട്രെയിനിങ് വിമാനമായിരുന്നു ഇതെന്നും പരീക്ഷണാടിസ്ഥാനത്തിലുള്ള പറക്കലിനിടെ സംഭവിച്ച അപകടമാണെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചതാണ് അപകട കാരണമെന്നും മന്ത്രാലയം വ്യക്തമാക്കി.

എന്‍ജിന് തീപിടിച്ച കാര്യം പൈലറ്റ് നേരത്തേ അറിയിച്ചിരുന്നു. തുടര്‍ന്ന് നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തിയെങ്കിലും വിമാനം കെട്ടിടത്തിനടുത്തെത്തിയതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വിമാനം ഇടിച്ച് കെട്ടിടത്തിന്റെ അഞ്ച് നിലകളില്‍ തീ പടര്‍ന്നു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നും മൃതദേഹങ്ങളെല്ലാം കണ്ടെത്തിയെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: Russian Military Jet Crashed Into Apartment Near Ukraine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented