പ്രതീകാത്മക ചിത്രം | Photo:Twitter@ukraine_map
പാരിസ്: യു.എസ് ഡ്രോണുമായി കൂട്ടിയിടിച്ച് റഷ്യന്‍ യുദ്ധവിമാനം. കരിങ്കടലിന് മുകളിലെ അന്താരാഷ്ട്ര വ്യോമ മേഖലയിലാണ് സംഭവം. റഷ്യയുടെ എസ്.യു 27 ജെറ്റാണ് അമേരിക്കയുടെ എം.ക്യൂ 27 ഡ്രോണിനുമൽ ഇടിച്ചത്. ഇതിനു പിന്നാലെ ഡ്രോണ്‍ കരിങ്കടലിൽ തകര്‍ന്നുവീണു. സംഭവം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.എസ് സേന പ്രതികരിച്ചു.
അന്താരാഷ്ട്ര സമുദ്രമഖലയിൽ പതിവ് പറക്കലില്‍ ഏര്‍പ്പെട്ടിരുന്ന യു.എസ്. ഡ്രോണ്‍ ആണ് റഷ്യന്‍ ജെറ്റുകള്‍ തകര്‍ത്തത്. ഇടിപ്പിക്കുന്നതിനു മുമ്പ് ഡ്രോണിനുമേലേക്ക് നിരവധി തവണ ഇന്ധനം ചോർത്തിയതായും ഇത് തീര്‍ത്തും നിരുത്തരപരമായ പ്രവൃത്തിയാണെന്നും യു.എസ് യൂറോപ്യന്‍ കമാന്‍ഡ് ആരോപിച്ചു.
അതേസമയം, സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് റഷ്യ വ്യക്തമാക്കി. യു.എസിന്റെ എം.ക്യൂ 9 ഡ്രോണ്‍ വെള്ളത്തിന്റെ ഉപരിതലത്തില്‍ പോയി ഇടിക്കുകയായിരുന്നുവെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യന്‍ ജെറ്റുകള്‍ക്ക് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ല. അമേരിക്കന്‍ വിമാനത്തിനെതിരെ ഒരു ആയുധപ്രയോഗവും തങ്ങള്‍ നടത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
സംഭവം അപകടകരവും നിരുത്തരവാദപരവുമാണെന്ന് യു.എസ് വ്യോമസേനാ ജനറല്‍ ജെയിംസ് ഹെക്കര്‍ പറഞ്ഞു. 'യു.എസ് അനുബന്ധ വിമാനങ്ങള്‍ അന്താരാഷ്ട്ര വ്യോമാതിര്‍ത്തികളില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ റഷ്യക്കാരോട് ആവശ്യപ്പെടുന്നു', ഹെക്കര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി റഷ്യന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയതായും യു.എസ് അറിയിച്ചു.
Content Highlights: Russian jet hits American drone over Black Sea
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..