റഷ്യൻ വിമാനം നിലത്തേക്ക് പതിച്ച് പൊട്ടിത്തെറിക്കുന്നതിൻറെ ദൃശ്യം | Photo: Twitter/UkraineDefence
കീവ്: ഉക്രൈനിലെ കാക്കോവിന് മുകളില്‍ പറന്ന റഷ്യയുടെ യുദ്ധവിമാനം വെടിവെച്ചിട്ട് ഉക്രൈന്‍ വ്യോമസേന. Su-35 എന്ന ജെറ്റ് വിമാനമാണ് സേന വെടിവെച്ചിട്ടതെന്ന് പ്രതിരോധമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
വെടിവെച്ചതിനെ തുടര്‍ന്ന് തകര്‍ന്നുവീഴുന്ന റഷ്യന്‍ വിമാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെടിയേറ്റ് താഴേക്ക് പതിച്ച വിമാനം നിലത്തെത്തി വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. വിമാനം നിലത്ത് പതിക്കുന്നതിന് മുന്‍പ് പൈലറ്റ് പുറത്തേക്ക് ചാടിയെന്ന് മന്ത്രാലയം റെഡ്ഡിറ്റില്‍ പങ്കുവെച്ച വീഡിയോ കുറിപ്പില്‍ പറയുന്നു.
റഷ്യന്‍ വിമാനം ഉക്രൈന്‍ സൈനികരെലക്ഷ്യമിടുമ്പോഴാണ് വെടിവെച്ചിട്ടത് എന്നാണ് വ്യോമസേന നല്‍കുന്ന വിശദീകരണം. 24 മണിക്കൂറിനിടെ ഉക്രൈന്‍ സേനയുടെ ആന്റി എയര്‍ക്രാഫ്റ്റ് മിസൈല്‍ യൂണിറ്റ് റഷ്യയുടെ അഞ്ച് ആളില്ലാ വിമാനങ്ങള്‍ വെടിവെച്ചിട്ടുണ്ടെന്ന് ഉക്രൈന്‍ എയര്‍ ഫോഴ്‌സ് കമാന്റ് വ്യക്തമാക്കി.
Content Highlights: Russian Fighter Jet Plunges To Ground After Being Shot By Ukraine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..