'പ്രത്യാഘാതം നേടിടേണ്ടി വരും'; ഫിന്‍ലന്‍ഡിനും സ്വീഡനും റഷ്യയുടെ മുന്നറിയിപ്പ്‌


പ്രതീകാത്മകചിത്രം | Photo : AP

മോസ്‌കോ: നാറ്റോയില്‍ അംഗത്വം സ്വീകരിക്കാനുള്ള ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളുടെ തീരുമാനം ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. വിഷയത്തില്‍ ഈ രാജ്യങ്ങള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് തിങ്കളാഴ്ച റഷ്യ അറിയിച്ചു. ദൂരവ്യാപകഫലങ്ങളുണ്ടാക്കുന്ന തീരുമാനമാണിതെന്ന് ഉപവിദേശമന്ത്രി സെര്‍ഗെയ് റയാബ്‌കോവ് മാധ്യപ്രവര്‍ത്തകരോട് പ്രതികരിച്ചു. ഫിന്‍ലന്‍ഡിന്റേയും സ്വീഡന്റേയും ഈ തീരുമാനം നിലവിലുള്ള സൈനികസംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

അടിസ്ഥാനമില്ലാത്ത ആശയങ്ങള്‍ക്ക് വേണ്ടി സാമാന്യബോധം അടിയറവ് വെയ്ക്കുന്നത് പരിതാപകരമാണെന്നും ഈ തീരുമാനത്തിലൂടെ ഇരുരാജ്യങ്ങളുടേയും സുരക്ഷിതത്വം വര്‍ധിക്കില്ലെന്നും അവക്കെതിരെ റഷ്യ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും റയാബ്‌കോവ് പറഞ്ഞു. നാറ്റോയില്‍ ചേരാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതാണ് ഫിന്‍ലന്‍ഡിനും സ്വീഡനും നല്ലതെന്നും റയാബ്‌കോവ് കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ അധിനിവേശം ഭയന്നാണ് പതിറ്റാണ്ടുകളായി ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. റഷ്യയുമായി 1,300 കിലോമീറ്റോളം അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡിന്റെ പ്രദേശത്ത് അധിനിവേശം നടത്തുമെന്നാണ് റഷ്യയുടെ ഭീഷണി.

മുപ്പതോളം അംഗരാഷ്ട്രങ്ങളുള്ള നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനില്‍(നാറ്റോ) അംഗമാകുന്ന കാര്യം ഫിന്നിഷ് പ്രസിഡന്റ് സൗലി നീനിസ്റ്റോ ശനിയാഴ്ചയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിനെ ധരിപ്പിച്ചത്. ഫിന്‍ലന്‍ഡ് സൈനികനിഷ്പക്ഷത അവസാനിപ്പിക്കുന്നത് ഒരു ഗുരുതരവീഴ്ചയായാണ് പുതിന്‍ നോക്കിക്കാണുന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ സൂചന നല്‍കി. നാറ്റോയില്‍ അംഗത്വം തേടുന്ന കാര്യം ഫിന്‍ലന്‍ഡ് ഞായറാഴ്ച പ്രഖ്യാപിച്ചു. പിന്നാലെ സ്വീഡനും അംഗത്വമെടുക്കുന്ന കാര്യം അറിയിക്കുകയായിരുന്നു.

Content Highlights: Russia warned Finland and Sweden NATO military alliance

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022

Most Commented