ചര്‍ച്ച വഴിത്തിരിവിലേക്ക്; യുദ്ധം ലഘൂകരിക്കുമെന്ന് റഷ്യ, പുതിന്‍-സെലെന്‍സ്‌കി കൂടിക്കാഴ്ചക്ക് സാധ്യത


തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ നടന്ന  ചര്‍ച്ചയ്ക്ക്‌ ശേഷം പ്രതീക്ഷകള്‍ നല്‍കുന്ന പ്രതികരണങ്ങളാണ് ഇരുരാജ്യങ്ങളും നടത്തിയിട്ടുള്ളത്

റഷ്യ-യുക്രൈൻ പ്രതിനിധികളുമായി ചർച്ചയ്ക്ക് മുമ്പ് സംസാരിക്കുന്ന തുർക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാൻ |ഫോട്ടോ:AP

ഇസ്താംബുള്‍: യുക്രൈന്‍-റഷ്യ യുദ്ധം ആരംഭിച്ചിട്ട് 34 ദിവസം പിന്നിടുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ നിര്‍ണായക വഴിത്തിരിവ്. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ നടന്ന ചര്‍ച്ചയ്ക്ക്‌ ശേഷം പ്രതീക്ഷകള്‍ നല്‍കുന്ന പ്രതികരണങ്ങളാണ് ഇരുരാജ്യങ്ങളും നടത്തിയിട്ടുള്ളത്. യുക്രൈന്‍ തലസ്ഥാനമായ കീവിനും വടക്കന്‍ നഗരമായ ചെര്‍ണീവിനും സമീപത്ത് സൈനികപ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചതാണ് ഇതില്‍ ഏറ്റവും പ്രധാനം.

യുക്രൈനിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര നീക്കമായാണ് തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് എര്‍ദുഗാന്‍റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയെ കാണുന്നത്. ഏറ്റവും പ്രധാനപ്പെട്ട പുരോഗതി അടയാളപ്പെടുത്തിയ ചര്‍ച്ചയായിരുന്നു ഇതെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസ്ലോഗു പറഞ്ഞു. യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സാധ്യത ഉയര്‍ത്തുന്നതായിരുന്നു ചര്‍ച്ചയെന്ന് യുക്രൈന്‍ പ്രതിനിധി പറഞ്ഞു.

ചര്‍ച്ച പ്രതീക്ഷിച്ചതിലും ഒരു മണിക്കൂര്‍ മുമ്പേ അവസാനിപ്പിച്ച് യുക്രൈന്‍ പ്രതിനിധികള്‍ പുറത്തിറങ്ങിയത് കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ പിന്നാലെയുള്ള അവരുടെ പ്രതികരണങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായിരുന്നു. തൊട്ടുപിന്നാലെ സൈനികപ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുമെന്ന റഷ്യന്‍ പ്രസ്താവനയും പുറത്തിറങ്ങി. പശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് സുരക്ഷാ ഉറപ്പ് ഏത് രീതിയില്‍ വേണമെന്ന കാര്യം യുക്രൈന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. നാറ്റോ പോലുള്ള സൈനിക സഖ്യങ്ങളില്‍ ചേരുകയോ സൈനിക താവളങ്ങള്‍ ഒരുക്കുകയോ ചെയ്യില്ലെന്ന് യുക്രൈന്‍ പ്രതിനിധികള്‍ ചർച്ചയില്‍ വ്യക്തമാക്കി.

പരസ്പരവിശ്വാസം വര്‍ധിപ്പിക്കുന്നതിനാണ് കീവിലും ചെര്‍ണീവിലും യുദ്ധം ഗണ്യമായി കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് റഷ്യന്‍ ഉപപ്രതിരോധ മന്ത്രി അലക്‌സാണ്ടര്‍ ഫോമിന്‍ വ്യക്തമാക്കി.

Content Highlights: Russia says it will 'drastically reduce' attacks around Kyiv​-Talks- breakthrough moment

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022

More from this section




Most Commented