അങ്കാറ: തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതി ആന്ദ്രേ കാര്‍ലോവ് വെടിയേറ്റു മരിച്ചു.
അങ്കാറയില്‍ കലാപ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിനിടെ കറുത്ത സ്യൂട്ട് ധരിച്ചെത്തിയ ആള്‍ ആന്ദ്രേ കാര്‍ലോവിനും മറ്റുമൂന്നുപേര്‍ക്കും നേരേ വെടിവെയ്ക്കുകയായിരുന്നു.
ആര്‍ട്ട് ഗാലറിയില്‍ നടന്ന ഫോട്ടോപ്രദര്‍ശനംഉദ്ഘാടനംചെയ്യുമ്പോഴായിരുന്നു ആക്രമണം. കാര്‍ലോവിനെ കൂടാതെ മറ്റുമൂന്നുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
'അലെപ്പോ'യെന്നും 'പ്രതികാര'മെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമി വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
റഷ്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് മരിയ സാക്കറോവയാണ് സ്ഥാനപതിക്ക് വെടിയേറ്റ വിവരം അറിയിച്ചത്.
തുര്‍ക്കി പ്രത്യേക സേനാംഗമായ മെവ്‌ലുറ്റ് മെര്‍ട്ട് അല്‍റ്റിന്റാസ് ആണ് കൊലയാളി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ സുരക്ഷാ സേന പിന്നീട് വെടിവെച്ച് കൊലപ്പെടുത്തി.
സിറിയയില്‍ റഷ്യ നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ തുര്‍ക്കിയില്‍ പ്രതിഷേധം നടന്നതിന് ദിവസങ്ങള്‍ക്കകമാണ് റഷ്യന്‍ സ്ഥാനപതിക്കുനേരേ ആക്രമണമുണ്ടായിരിക്കുന്നത്
VIDEO: Moment Russian Ambassador Karlov shot at art exhibition pic.twitter.com/d7PxowJ6m9
— Conflict News (@Conflicts) December 19, 2016