പ്രതീകാത്മകചിത്രം | Photo: Reuters
മോസ്‌കോ: കോവിഡിനെതിരായ രണ്ടാമതൊരു വാക്‌സിന് കൂടി റഷ്യ അനുമതി നല്‍കിയേക്കും. സെപ്റ്റംബറിലോ ഒക്ടോബര്‍ ആദ്യമോ വാക്‌സിന് അനുമതി നല്‍കിയേക്കുമെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി ടഷ്യാന ഗൊളികോവ പറഞ്ഞു. സൈബീരിയയിലെ വെക്ടര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഇതിന്റെ പ്രാരംഭഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സെപ്റ്റംബറോടെ പൂര്‍ത്തിയാകുമെന്നും അവര്‍ പറഞ്ഞു.
നേരത്തെ കോവിഡിനെതിരായ ആദ്യത്തെ വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള അനുമതി റഷ്യ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ വാക്‌സിന്‍ കൂടി വരുന്നത്.
ലോകത്തില്‍ തന്നെ ആദ്യമായാണ് ഒരുരാജ്യത്ത് കോവിഡ് വാക്‌സിന് അനുമതി നല്‍കിയിരിക്കുന്നത്. റഷ്യന്‍ വാക്‌സിനെതിരെ വിമര്‍ശനങ്ങളുമുണ്ട്. വെറും രണ്ടുമാസം മാത്രം നീണ്ടുനിന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഈ വാക്‌സിന് അനുമതി നല്‍കിയത്. സ്പുട്‌നിക്-അഞ്ച് എന്നാണ് വാക്‌സിന് റഷ്യന്‍ അധികൃതര്‍ നല്‍കിയിരിക്കുന്ന പേര്.
ഈ വാക്‌സിന്‍ 40,000 പേരില്‍ കൂടി പരീക്ഷണം നടത്താനൊരുങ്ങുകയാണ് റഷ്യ. ഇതിനിടെയാണ് രണ്ടാമതൊരു വാക്‌സിന് കൂടി റഷ്യയില്‍ നിന്ന് എത്താന്‍ പോകുന്നത്. റഷ്യന്‍ റെഗുലേറ്ററി അനുമതി കൂടി ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ പരീക്ഷണം.
Content Highlights: Russia readies for approval of second COVID-19 vaccine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..