ആണവാഭ്യാസത്തിന്റെ ഭാഗമായി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് റഷ്യ; മേല്‍നോട്ടം വഹിച്ച് പുതിന്‍


റഷ്യയുടെ മിസൈൽ പരീക്ഷണം | Photo: Russian Defense Ministry Press Service via AP

മോസ്‌കോ: യുക്രൈന്‍ യുദ്ധത്തിച്ചൊല്ലി അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ വാര്‍ഷിക ആണവാഭ്യാസങ്ങളുടെ ഭാഗമായി ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും പരീക്ഷിച്ച് റഷ്യ. വാര്‍ഷിക പരിശീലന പരിപാടികളുടെ ഭാഗമായി ആണവായുധങ്ങളുടെ പരിശീലനമുള്‍പ്പടെ നടത്തുമെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിസൈല്‍ പരീക്ഷണം. തന്ത്രപ്രധാന വാര്‍ഷിക അഭ്യാസങ്ങള്‍ക്ക് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ മേല്‍നോട്ടം വഹിച്ചതായി റഷ്യ അറിയിച്ചു.

പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്റെ നേതൃത്വത്തില്‍ കര, കടല്‍, വ്യോമസേനകളുടെ പരിശീലന പരിപാടി നടന്നുവെന്നും ഇതില്‍ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളുടെ വിക്ഷേപണങ്ങള്‍ നടന്നതായും റഷ്യ പ്രസ്താവനയില്‍ പറഞ്ഞു. ആര്‍ട്ടിക്കിലെ ബേരന്റ്സ് കടലില്‍, അന്തര്‍വാഹിനിയില്‍നിന്ന് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.



യുക്രൈന്‍ ഒരു 'ഡേര്‍ട്ടി ബോംബ്' പുറത്തെടുക്കാന്‍ തയ്യാറെടുക്കുകയാണെന്ന് റഷ്യ യു.എന്നില്‍ പറഞ്ഞതിന് പിന്നാലെയാണ് ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം. എന്നാല്‍ യുക്രൈനും മറ്റ് പാശ്ചാത്യ രാജ്യങ്ങളും റഷ്യയുടെ ഈ ആരോപണം തള്ളിക്കളഞ്ഞിരുന്നു. റഷ്യയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും യുദ്ധത്തില്‍ അത്തരം ഒരു ആയുധം പ്രയോഗിക്കാനായി റഷ്യ മനപ്പൂര്‍വം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു യുക്രൈന്റെ പ്രതികരണം.

Content Highlights: Russia Launches Ballistic Missile As Part Of Nuclear Drills


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented