യുക്രൈനില്‍ റഷ്യ തിരിച്ചടി നേരിടുന്നു, ആക്രമണം രൂക്ഷമായേക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം


യുക്രൈൻ സൈന്യത്തെ സഹായിക്കാനെത്തിയ ബെലാറുഷ്യൻ സന്നദ്ധപ്രവർത്തകർ കീവിൽ പരിശീലനം നേടുന്നു |ഫോട്ടോ:AP

വാഷിങ്ടണ്‍: യുക്രൈനില്‍ റഷ്യന്‍ സൈന്യം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. യുക്രൈന്റെ ഭാഗത്തുനിന്നുള്ള കനത്ത ചെറുത്തുനില്‍പ്പുകള്‍ക്കിടയില്‍ കീവില്‍ ഒരു പാവസര്‍ക്കാര്‍ സ്ഥാപിക്കാനുള്ള പുതിന്റെ പദ്ധതി വിജയിക്കാനുള്ള ഒരു സാധ്യതയും ഇല്ലെന്ന് യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അടിവരയിടുന്നു.

രഹസ്യാന്വേഷണ മേധാവികള്‍ ചൊവ്വാഴ്ച യുഎസ് എംപിമാരോടാണ് ഇത് സംബന്ധിച്ച് വിശദീകരണം നടത്തിയത്. അടുത്ത ആഴ്ചകളില്‍ പുതിന്‍ ആക്രമണം രൂക്ഷമാക്കാനുള്ള സാധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കി. യുക്രൈനിലെ റഷ്യന്‍ അധിനിവേശം 14-ാം ദിവസത്തിലേക്ക് കടന്നു.

സൈന്യം നേരിടാനിടയുള്ള വെല്ലുവിളികളും യുക്രൈന്റെ ചെറുത്തുനില്‍പ്പ് ശേഷിയും റഷ്യന്‍ നേതൃത്വം കുറച്ചുകണ്ടു. ഇപ്പോഴത്തേതുപോലൊരു ചെറുത്തുനില്‍പ്പ് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. സൈനികനീക്കത്തിനുള്ള പ്രതിസന്ധികളും തെറ്റായ പദ്ധതികളും റഷ്യയുടെ മുന്നേറ്റത്തെ ബാധിച്ചുവെന്നും ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് അവ്‌റില്‍ ഹെയിന്‍സ് വ്യക്തമാക്കി.

യുക്രൈന്‍ മുഴുവന്‍ പിടിച്ചെടുക്കാനുള്ള പദ്ധതി റഷ്യ ഇനിയും തുടരുമോ എന്നത് വ്യക്തമല്ല. യുക്രൈനെ മുഴുവനായി കൈവശം വെക്കുന്നതും നിയന്ത്രിക്കുന്നതും റഷ്യയ്ക്ക് വെല്ലുവിളിയാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ഒരിക്കലും പിന്‍മാറാനാവാത്ത, അല്ലെങ്കില്‍ തോല്‍ക്കാനാവത്ത യുദ്ധമായിട്ടാണ് പുതിന്‍ ഇതിനെ കാണുന്നത്. എന്നാല്‍ റഷ്യക്ക് നേരിടേണ്ടിവരുന്ന സാമ്പത്തികമായതും മറ്റുവിധത്തിലുള്ളതുമായ തിരിച്ചടികള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ നിലപാട് മാറിയേക്കാം. പശ്ചാത്യ ഉപരോധങ്ങളുണ്ടാക്കാനിടയുള്ള പ്രശ്നങ്ങളോ സ്വകാര്യമേഖല രാജ്യത്തുനിന്ന് പിന്‍വലിയാനിടയുണ്ട് എന്ന കാര്യമോ റഷ്യന്‍ പ്രസിഡന്റ് മുന്‍കൂട്ടി കണ്ടില്ല. എന്നാല്‍ ഇതൊന്നും പുതിനെ യുദ്ധത്തില്‍നിന്ന് പിന്തിരിപ്പിക്കുമെന്ന് കരുതുന്നില്ലെന്നും അവ്‌റില്‍ ഹെയിന്‍സ് പറഞ്ഞു.

Content Highlights: Russia facing setbacks in Ukraine, US intelligence officials say

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented