പ്രതീകാത്മകചിത്രം | AFP
മോസ്‌കോ: ഉദ്യോഗസ്ഥരോട് ഐഫോണ്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവുമായി റഷ്യ. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പുതിയ നിര്‍ദ്ദേശം. പാശ്ചാത്യ രഹസ്യാന്വേഷണ എജന്‍സികള്‍ ഐഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയേക്കുമെന്ന ആശങ്കയാണ് നിര്‍ദ്ദേശത്തിനു പിന്നില്‍. മാര്‍ച്ച് അവസാനത്തോടെ ഐഫോണുകള്‍ ഉപേക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്ട്രേഷന്‍ ഉപ തലവന്‍ സെര്‍ജി കിരിയോങ്ക മോസ്‌കോയില്‍ നടന്ന ഒരു സെമിനാറിനിടയില്‍ ഉദ്യോഗസ്ഥരോട് ഫോണുകള്‍ ഉപേക്ഷിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ ഒന്നോടെ ഉദ്യോഗസ്ഥര്‍ക്ക് ഫോണുകള്‍ മാറ്റേണ്ടി വരും. ഐഫോണിന് പകരം ആന്‍ഡ്രോയിഡോ ചൈനീസ് സോഫ്റ്റ്‌വെയറുകളോ റഷ്യന്‍ നിര്‍മ്മിത സോഫ്റ്റ്‌വെയറായ അറോറയോ ഉപയോഗിക്കാനാണ് നിര്‍ദ്ദേശം.
Content Highlights: russia asks officials to stop using iphones
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..