മരിച്ചെന്ന് കരുതിയ അല്‍ ഖ്വയ്ദ തലവന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു; 9/11 ഭീകരാക്രമണ വാര്‍ഷികത്തില്‍


-

കാബൂള്‍: മരിച്ചെന്ന് കരുതിയ അല്‍ ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരി വീണ്ടും പ്രത്യക്ഷപ്പെട്ടു. യുഎസില്‍ അല്‍ ഖ്വയ്ദ നടത്തിയ 9/11 ഭീകരാക്രമണത്തിന്റെ 20-ാം വാര്‍ഷിക ദിനത്തിലാണ് അല്‍ സവാഹിരിയുടെ പുതിയ വീഡിയോ പുറത്തുവന്നത്‌. 60 മിനിറ്റ് ദൈര്‍ഘ്യമുള്ള സവാഹിരിയുടെ പ്രസ്താവന ഉള്‍പ്പെട്ട വീഡിയോ അല്‍ ഖ്വയ്ദയുടെ ഔദ്യോഗിക മാധ്യമ വിഭാഗമാണ് പുറത്തുവിട്ടത്.

ഡോക്യുമെന്ററി രീതിയിലുള്ള വീഡിയോ ടെലഗ്രാമിലൂടെയാണ് അല്‍ ഖ്വയ്ദ പുറത്തുവിട്ടത്. ജെറുസലേമിനെ ജൂതവത്ക്കരില്ലെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. കൊല്ലപ്പെട്ട നിരവധി അല്‍ ഖ്വയ്ദ ഭീകരരെ വീഡിയോയില്‍ അനുസ്മരിക്കുന്നുണ്ട്. അതേസമയം അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും പുതിയ താലിബന്‍ സര്‍ക്കാരിനെക്കുറിച്ചൊന്നും വീഡിയോയില്‍ പറയുന്നില്ല.

ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് അല്‍ സവാഹിരി അല്‍ ഖ്വയ്ദയുടെ നേതൃ സ്ഥാനത്തേക്കെത്തുന്നത്. എന്നാല്‍ ദീര്‍ഘകാലമായി അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമായിരുന്നില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ രോഗബാധിതനായി സവാഹിരി മരണപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.

കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയില്‍ പൂര്‍ണ ആരോഗ്യവാനായാണ് സവാഹിരി പ്രതികരിക്കുന്നത്. സവാഹിരി എഴുതിയ 852 പേജുകളുള്ള പുസ്തകവും ടെലഗ്രാമിലൂടെ അല്‍ ഖ്വയ്ദ പുറത്തുവിട്ടിട്ടുണ്ട്. 2021 ഏപ്രിലിലാണ് പുസ്തകം എഴുതിയതെന്നാണ് വിവരം. അല്‍ ഖ്വയ്ദയുടെ ഭാവിയെക്കുറിച്ചാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

content highlights: Rumoured dead, al-Qaeda chief Ayman al-Zawahiri surfaces in video on 9/11 attacks anniversary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented