ബാഗ്ദാദ്: പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ധിപ്പിച്ച് ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും ആക്രമണം. ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപമാണ് ശനിയാഴ്ച റോക്കറ്റ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇറാഖ് സൈന്യം അറിയിച്ചു.
യുഎസ് എംബസി, ബലാദ് എയര്‍ ഫോഴ്‌സ് ബേസ് ക്യാമ്പ് എന്നിവയ്ക്ക് സമീപമായിരുന്നു റോക്കറ്റ് ആക്രമണുണ്ടായത്. അതീവ സുരക്ഷിത മേഖലയായ ഗ്രീന്‍സോണിലെ സെലിബ്രേഷന്‍ സ്‌ക്വയര്‍, ജാഡ്രിയ എന്നിവിടങ്ങളിലാണ് റോക്കറ്റുകള്‍ പതിച്ചതെന്നാണ് വിവരം. യുഎസ് സൈനികര്‍ തമ്പടിച്ചിരിക്കുന്ന സൈനിക താവളമാണ് ബലാദിലെ ബേസ് ക്യാമ്പ്.
നിരവധി സര്‍ക്കാര്‍ ഓഫീസുകളും വിദേശരാജ്യങ്ങളുടെ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന മേഖലയാണ് ഗ്രീന്‍സോണ്‍. അതേസമയം, റോക്കറ്റ് ആക്രമണമുണ്ടായതിന് പിന്നാലെ യുഎസ് സൈന്യം ബാഗ്ദാദില്‍ വ്യോമനിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Content Highlights: rocket attack near by us embassy in baghdad iraq