വാഷിങ്ടണ്‍: കനത്ത മഴയെതുടര്‍ന്ന് യു.എസ് തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിൽ വെള്ളപ്പൊക്കം. റോഡുകളില്‍ വലിയ തോതിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയെതുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വാഹനത്തില്‍ കുടുങ്ങിയവരെ പിന്നീട് രക്ഷപ്പെടുത്തി.
തിങ്കളാഴ്ചയാണ് കനത്ത മഴയെ തുടര്‍ന്ന് പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായത്. വാഷിങ്ടണില്‍ വാഹന, റെയില്‍ ഗതാഗതം താറുമാറായി. വൈദ്യുതി വിതരണത്തെയും മഴബാധിച്ചു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് പോലും വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ടില്ല. വൈറ്റ് ഹൗസിന്റെ ബേസ്മെന്റിലാണ് ഭാഗികമായി വെള്ളം കയറിയത്.
പോടോമാക് നദി മഴയെതുടര്‍ന്ന് കരകവിഞ്ഞതാണ് വലിയ വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് വിവരം. ചൊവ്വ, ബുധന്‍ ദിവസങ്ങളിലും മഴയ്ക്ക് സാധ്യതപ്രവചിച്ചിട്ടുണ്ട്.
Washington, D.C, United States of America: Heavy rains swamped the national capital on Monday morning, causing road and rail delays and knocking out power. A portion of the press area in the White House was also affected. pic.twitter.com/ZFQbLXHZwz
— ANI (@ANI) July 8, 2019
Weather Alert: Historic Flash Flood Hits Washington DC, Stranding Cars in High Water.https://t.co/uHvMDlTG1V pic.twitter.com/OameeyJ8HG
— Shomari Stone (@shomaristone) July 8, 2019
Heavy rain fell across parts of Bethesda, MD
— Live Storm Chasers (@Livestormchaser) July 8, 2019
Flash flooding emergency was also issued that included Washington, DC
Permission: Lottie Green@WeatherBug #Flood #Flooded #flashflooding pic.twitter.com/LJONd47cto
Content Highligts: Roads become rivers as Washington deals with flash floods, White house partially flooded