നാലാം റൗണ്ടിലും മുന്നില്‍; ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തോടടുത്ത് ഋഷി സുനാക്


ഋഷി സുനാക് | Photo: AP

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വിജയസാധ്യത വർധിപ്പിച്ച് ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്. നാലാം റൗണ്ട് വോട്ടെടുപ്പില്‍ 118 വോട്ടുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ ഋഷി സുനാക് നേടിയത്. മൂന്നാം റൗണ്ടിനേക്കാള്‍ മൂന്ന് അധിക വോട്ടുകളാണ് നാലാം ഘട്ടത്തില്‍ അദ്ദേഹം നേടിയത്.

മുന്‍ വാണിജ്യമന്ത്രിയായ പെന്നി മോര്‍ഡന്റിന് 92 വോട്ടുകള്‍ ലഭിച്ചു. മുന്‍ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് 86 വോട്ടുകളാണുള്ളത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരുടെ മൂന്നിലൊന്ന് വോട്ടുകള്‍1 (20 വോട്ടുകള്‍) ആണ് ജയിക്കാന്‍ ആവശ്യം. ബുധനാഴ്ച അവസാനഘട്ട വോട്ടെടുപ്പ് നടക്കും. സെപ്തംബര്‍ അഞ്ചിനാണ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുക.

ഋഷി സുനാക്, ഇന്ത്യന്‍ വംശജ സുവെല്ല ബ്രേവര്‍മാന്‍, ഇറാഖി വംശജന്‍ നധീം സഹാവി എന്നിവരുള്‍പ്പെടെ 11 സ്ഥാനാര്‍ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.

1960-ല്‍ ടാന്‍സാനിയയില്‍നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയതാണ് ഋഷി സുനാകിന്റെ കുടുംബം. 1980 മേയ് 12-ന് ഹാംഷെയറിലെ സതാംപ്ടണില്‍ യശ്വീറിന്റെയും ഉഷയുടെയും മകനായാണ് ജനനം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ കുടുംബത്തിന്റെ കുടിയേറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമാക്കി ഋഷി തയ്യാറാക്കിയ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. അമ്മ ഉഷ ഫാര്‍മസിസ്റ്റും അച്ഛന്‍ യശ്വീര്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഉദ്യോഗസ്ഥനുമായിരുന്നു.

Content Highlights: Rishi Sunak wins latest round, edges closer to become next British PM

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented