ഋഷി സുനക് ഇന്ത്യയ്ക്ക് സമ്മാനിക്കുന്ന ദീപാവലിമധുരം 


ഋഷി സുനക് | Photo: AFP

ബ്രിട്ടന്റെ പ്രധാനമന്ത്രിക്കസേരയിലേക്ക് ഋഷി സുനക് എന്ന ഇന്ത്യന്‍വംശജന്‍ എത്തുമ്പോള്‍ എഴുതപ്പെടുന്നത് ചരിത്രമാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ ആടിയുലയുന്ന ബ്രിട്ടനെ പിടിച്ചുനിര്‍ത്തുക എന്നൊരു വലിയ ഉത്തരവാദിത്തവും ഇതിനൊപ്പം ഋഷിയുടെ ചുമലിന്മേല്‍ വന്നുചേരുന്നുണ്ട്.

എന്തൊക്കെയായാലും കോളനിവാഴ്ചയുടെ ഇരുണ്ടകാലം ഓര്‍മയിലുള്ള ഇന്ത്യയ്ക്ക് ഋഷിയുടെ ആരോഹണം ദീപാവലിമധുരം തന്നെയാണ്.പിന്മാറിയ പെന്നി മോര്‍ഡന്റ്

മുഖ്യ എതിരാളി പെന്നി മോര്‍ഡന്റിന്റെ പിന്മാറ്റവും 193 എം.പിമാരുടെ പിന്തുണയുമാണ് പ്രധാനമന്ത്രിപദത്തിലേക്കുള്ള ഋഷിയുടെ യാത്ര സുഗമമാക്കിയത്. പാര്‍ട്ടിയ്ക്കുള്ളില്‍നിന്ന് മതിയായ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്നാണ് മുന്‍വ്യവസായമന്ത്രി കൂടിയായ പെന്നി പിന്മാറിയത്. പ്രധാനമന്ത്രിപദത്തിലേക്കുള്ള സ്ഥാനാര്‍ഥിത്വത്തിന് 100 എം.പിമാരുടെ പിന്തുണ വേണമെന്നിരിക്കേ നാലിലൊന്നു പേര്‍ മാത്രമാണ് പെന്നിയ്‌ക്കൊപ്പം നിന്നത്. എന്നാല്‍ ആവശ്യമായതിന്റെ ഇരട്ടിയോളം എം.പിമാര്‍ മുന്‍ധനമന്ത്രി കൂടിയായ ഋഷിയ്‌ക്കൊപ്പം നിന്നു.

ഋഷി സുനകും പെന്നി മോര്‍ഡന്റും | Photo:AFP

ആരാണ് ഋഷി

യശ്വീര്‍-ഉഷാ സുനാക്ക് ദമ്പതിമാരുടെ മൂന്നുമക്കളില്‍ മുതിര്‍ന്നവനായി 1980 മേയ് 12-ന് സതാംപ്റ്റണിലാണ് ഋഷിയുടെ ജനനം. ഓക്സ്ഫഡ്, സ്റ്റാന്‍ഫോഡ് എന്നീ സര്‍വകലാശാലകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഋഷി, 2001-04 കാലയളവില്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാഷസില്‍ അനലിസ്റ്റായി ജോലി ചെയ്തു. പിന്നീട് ഹെഡ്ജ് ഫണ്ട് സ്ഥാപനമായ ദ ചില്‍ഡ്രന്‍സ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റിലും ജോലി നോക്കി. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെയും സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയുടെയും മകള്‍ അക്ഷതയാണ് ഋഷിയുടെ ഭാര്യ. രണ്ടുപെണ്‍മക്കളാണ് ഋഷിയ്ക്കും അക്ഷതയ്ക്കും. കൃഷ്ണ, അനൗഷ്‌ക എന്നാണ് ഈ കുട്ടികളുടെ പേരുകള്‍.

ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും | Photo: AFP

ഋഷിയും രാഷ്ട്രീയവും

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലൂടെയാണ് ഋഷിയുടെ രാഷ്ട്രീയപ്രവേശനം. 2015-ലാണ് അദ്ദേഹം ആദ്യമായി എം.പിയായി തിരഞ്ഞെടുക്കപ്പെടുന്നത്. റിച്ച്മണ്ടില്‍നിന്നായിരുന്നു അന്ന് ഋഷി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2017-ലും 2019-ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2018 ജനുവരിയിലാണ് ഋഷി ആദ്യമായി മന്ത്രിസ്ഥാനത്തെത്തുന്നത്. തദ്ദേശ ഭരണ വകുപ്പിന്റെ ചുമതലയായിരുന്നു ആദ്യം വഹിച്ചിരുന്നത്. തുടര്‍ന്ന് 2019 ജൂലൈയില്‍ ട്രഷറി ചീഫ് സെക്രട്ടറിയായി. 2020 ഫെബ്രുവരിയില്‍ ധനമന്ത്രിയായ ഋഷി, ജൂലൈയില്‍ രാജിവെക്കുന്നിടം വരെ ആ സ്ഥാനത്തു തുടര്‍ന്നു.

ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തും

കാവല്‍ പ്രധാനമന്ത്രി ലിസ് ട്രസും ഋഷിയും ചേര്‍ന്ന് ചൊവ്വാഴ്ച ചാള്‍സ് മൂന്നാമന്‍ രാജാവിനെ ബക്കിങ്ഹാം കൊട്ടാരത്തില്‍ ചെന്നുകാണുമെന്നാണ് വിവരം. ലിസ് ട്രസ് ഔദ്യോഗികമായി രാജിസമര്‍പ്പിക്കുകയും ചെയ്യും.

ആസ്തി

ഋഷിക്ക് 700 ദശലക്ഷം പൗണ്ടിന്റെ ആസ്തിയുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യു.കെയില്‍ പലയിടത്തും വസ്തുവകകളുമുണ്ട്. യോര്‍ക്ക് ഷെയറില്‍ കൊട്ടാരതുല്യമായ ഭവനവും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. സെന്‍ട്രല്‍ ലണ്ടനില്‍ ഋഷിയ്ക്കും അക്ഷതയ്ക്കുമായി കെന്‍സിങ്ടണിലും വസ്തുവകകളുണ്ട്.

Content Highlights: rishi sunak to become the prime minister of britain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented